ജോത്സ്യത്തിൽ വിശ്വാസമില്ലാതായത് മോനിഷയുടെ മരണത്തോടെ – എംജി ശ്രീകുമാർ

മലയാള സിനിമാ ലോകത്തിന്റെ തീരാ നഷ്ടമായിരുന്നു മോനിഷയുടെ മരണം. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ് കടന്നു വന്ന മോനിഷ വെറും ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരമായത്. നഖക്ഷതങ്ങളും അധിപനും ആര്യനും പെരുന്തച്ചനും കമലദളവും.. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം കവര്‍ന്നെടുത്തത്. ആ വാര്‍ത്ത ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്.

1992 ല്‍ ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽ പെടുകയായിരുന്നു.. അപകടത്തില്‍ തലച്ചേറിനുണ്ടായ പരിക്ക് മൂലം മോനിഷ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മോനിഷയുടെ മരണത്തോടെയാണ് തനിക്ക് ജോത്സ്യത്തിലുള്ള വിശ്വാസം നഷ്ടമായതെന്ന് എംജി ശ്രീകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ലേഖക്കൊപ്പം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖം വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകർ. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാവുമെന്നൊക്കെയായിരുന്നു മോനിഷയെക്കുറിച്ചുള്ള പ്രവചനം. ഇത് കഴിഞ്ഞ് രണ്ടാഴ്ച കഴിയുന്നതിനിടയിലായിരുന്നു ആ വിയോഗം. നമുക്കൊന്നും നമ്മുടെ ജീവിതത്തെക്കുറിച്ച് പ്രവചിക്കാനാവില്ലെന്നുമായിരുന്നു എംജി പറഞ്ഞത്

പ്രശസ്ത സാഹിത്യകാരനും,തിരക്കഥാകൃത്തും,ചലച്ചിത്രസംവിധായകനുമായ എം.ടി. വാസുദേവൻ നായർ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു.അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന്‌ കാരണമായത്. എം.ടി. കഥയും, ഹരിഹരൻ സംവിധാനവും നിർവഹിച്ച ‘നഖക്ഷതങ്ങൾ’ (1986) ആണ് ആദ്യചിത്രം. ഈ ചിത്രത്തിൽ മോനിഷ അഭിനയിച്ച ‘ഗൗരി’ എന്ന ഗ്രാമീണ പെൺകുട്ടിക്കു 1987-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ്‌ ലഭിച്ചു.മലയാളത്തിനു പുറമേ പൂക്കൾ വിടും ഇതൾ (നഖക്ഷതങ്ങളുടെ റീമേക്ക്‌), ദ്രാവിഡൻ തുടങ്ങിയ തമിഴ്‌ ചലച്ചിത്രങ്ങളിലും, രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ (1988) എന്ന കന്നട ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.