മദ്യത്തിന് വില കുത്തനെ കൂട്ടാന്‍ തീരുമാനം

മദ്യത്തിന് നികുതി വര്‍ദ്ധിപ്പിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. പത്തു ശതമാനം മുതല്‍ 35 ശതമാനം വരെ വില കൂട്ടാനാണ് തീരുമാനം. ഇതോടെ വില കൂടിയ മദ്യത്തിന് 50 രൂപ വരെ വര്‍ദ്ധിച്ചേക്കുമെന്നാണ് വിവരം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സും ഇറക്കും.

കോവിഡ് പ്രതിരോധത്തിനായി സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. വിലകൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞതിന് 10 ശതമാനവും നികുതി വര്‍ധനയ്ക്കാണു ശിപാര്‍ശ. ബീയറിനും വൈനും 10 ശതമാനം വിലകൂടും. ഇതിലൂടെ 700 കോടി രൂപ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്ത് 265 ബവ്‌കോ ഔട്‌ലെറ്റുകള്‍, 40 കണ്‍സ്യൂമര്‍ഫെഡ് ഔട്‌െലറ്റുകള്‍, 605 ബാറുകള്‍, 339 ബിയര്‍ െവെന്‍ പാര്‍ലറുകള്‍ എന്നിവയാണുള്ളത്. ഇവയിലെ രണ്ടു കൗണ്ടറുകളില്‍ കൂടി മദ്യം വില്‍ക്കുമ്ബോള്‍ ഒരേസമയം രണ്ടായിരത്തിലേറെ കൗണ്ടറുകളില്‍നിന്നു മദ്യം പാഴ്‌സലായി ലഭിക്കും.