നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സര്‍ക്കാര്‍; വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും, നൈറ്റ്‌ കര്‍ഫ്യൂ പരിഗണനയില്‍

കോവിഡ് നിയന്ത്രണാതീതമാകുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും, നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനും സാധ്യത. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ വീണ്ടും ഉന്നതതല യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് വൈകീട്ട് 3.30 ന് യോഗം ചേരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കുന്നതിനും നൈറ്റ്‌ കര്‍ഫ്യൂവിനും സാധ്യതയുണ്ട്.

പൊതു ഇടങ്ങളില്‍ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രി 9 വരെയേ പ്രവര്‍ത്തനാനുമതിയുള്ളൂ.