മേഘ്‌നയെയും കുഞ്ഞിനെയും കാണാന്‍ നസ്രിയയും ഫഹദ് ഫാസിലും

നടി മേഘ്‌ന രാജിന് കുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്.നടി ഗര്‍ഭിണി ആയിരിക്കെയാണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം മരിക്കുന്നത്.ഇപ്പോള്‍ നടി മേഘ്‌ന രാജിനെയും കുഞ്ഞിനെയും സന്ദര്‍ശിച്ചിരിക്കുകയാണ് നസ്രിയ നസീമും ഫഹദ് ഫാസിലും.മേഘ്‌നയുടെ പ്രസവം നടന്ന ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഇരുവരും കുഞ്ഞിനെയും നടിയെയും കണ്ടത്.കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.മേഘ്‌നയുടെ വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ആണ് നസ്രിയ.കുഞ്ഞിനായുള്ള കാത്തിരിപ്പ് ഏകദേശം നാല് മാസം പിന്നിട്ട സമയത്താണ് മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ മരിക്കുന്നത്.വീട്ടില്‍ തളര്‍ന്നു വീണ് ചിരഞ്ജീവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

നേരത്തെ മേഘ്‌നയ്ക്കും കുഞ്ഞിനും ആശംസകള്‍ അറിയിച്ച് നസ്രിയ രംഗത്ത് എത്തിയിരുന്നു.മേഘ്‌നയും ചിരഞ്ജീവി സര്‍ജയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ് നസ്രിയ.ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാനും കുടുംബത്തിലെ മറ്റ് ആഘോഷങ്ങള്‍ക്കുമെല്ലാം നസ്രിയ സജീവ സാന്നിധ്യമായിരുന്നു.ചിരുവിന്റെ അപ്രതീക്ഷിതമായിട്ടുള്ള വേര്‍പാടുണ്ടാക്കിയ വേദന പങ്കുവെച്ച് നസ്രിയയും രംഗത്ത് വന്നിരുന്നു.’ജൂനിയര്‍ ചിരൂ, വെല്‍ക്കം ബാക്ക് ഭായീ,’എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.മലയാളത്തില്‍ നിന്ന് നടി അനന്യ,അശ്വതി ശ്രീകാന്ത്,സ്‌നേഹ ശ്രീകുമാര്‍,തുടങ്ങി നിരവധി താരങ്ങളാണ് മേഘ്‌നയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് നടി അനന്യ,അശ്വതി ശ്രീകാന്ത്,സ്‌നേഹ ശ്രീകുമാര്‍,തുടങ്ങി നിരവധി താരങ്ങളാണ് മേഘ്‌നയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്.ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലില്‍ ആണ് മേഘ്‌ന കുഞ്ഞിന് ജന്മം നല്‍കിയത്.കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.കുഞ്ഞിനെ കൈകളിലേന്തി നില്‍ക്കുന്ന ധ്രുവിന്റെ ഒരു ചിത്രവും വൈറലാവുന്നുണ്ട്.