
ന്യൂഡല്‍ഹി. ഏഴുവയസ്സുകാരന്റെ ശ്വാസകോശത്തില്‍ തറച്ച സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്തു. ഡല്‍ഹി എയിംസിലാണ് സൂചി നീക്കം ചെയ്തത്. രക്തസ്രാവത്തോട് കൂടിയ ചുമയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റേഡിയോളജി പരിശോധനയില്‍ സൂചി തറച്ചതായി കണ്ടെത്തി.
സൂചി വളരെ ആഴത്തില്‍ തറച്ചിരുന്നതിനാല്‍ നൂതന രീതുകള്‍ ഉപയോഗിച്ച് സൂചി നീക്കം ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് കണ്ടെത്തുകയായിരുന്നു. കാന്തത്തെ സുരക്ഷിതമായി സൂചിയുടെ സ്ഥാനത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം.
പ്രത്യേകം നിര്‍മിച്ച ഉപകരണത്തിന്റെ സഹായത്തോടെയാണ് സൂചി പുറത്തെടുത്തത്. അതേസമയം കുട്ടിയുടെ ഉള്ളില്‍ സൂചി എങ്ങനെ എത്തിയെന്ന് മാതാപിതാക്കള്‍ക്ക് വ്യക്തമല്ല.