സൊമാറ്റോ വഴി ഓർഡർ ചെയ്ത് ബിരിയാണിയിൽ ചത്ത പല്ലി

ഒരു ഓർഡർ ചെയ്യുന്ന താമസമേ ഉള്ളു ഇന്ന് വീട്ടിൽ കൊണ്ട് ഭക്ഷണം താരൻ. അതിനാൽ തന്നെ ഫുഡ് ഡെലിവറി ആപ്പുകൾ ദിനം പ്രതി വർദ്ധിച്ചു വരികയാണ്. എന്നാൽ സൊമാറ്റോ വഴി ഓർഡർ ചെയ്ത് ലഭിച്ച ബിരിയാണിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയെന്ന ഞെട്ടിക്കുന്ന വാർത്തയാണിപ്പോൾ പുറത്തു വരുന്നത്. തെലങ്കാനയിലെ ഒരു കുടുംബത്തിനാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.

ഓർഡർ ചെയ്തതതിന് പിന്നാലെ കൃത്യസമയത്തു തന്നെ ഇവർക്ക് ബിരിയാണി കിട്ടി. എന്നാൽ പായ്‌ക്കറ്റ് തുറന്ന് കഴിക്കാൻ ഇരുന്നപ്പോഴാണ് ഇറച്ചിക്ക് പുറമെ ചത്ത ഒരു പല്ലി കൂടി ഉണ്ടെന്ന് കണ്ടത്. ഇതോടെ ഇവർ സൊമാറ്റോയിൽ പരാതിയും നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും സൊമാറ്റോ അറിയിച്ചു.

പലപ്പോഴും ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പലർക്കും ഇത്തരത്തിൽ നിരവധി അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ബിരിയാണിയുടെ പല്ലിയുടെയും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായപ്പോൾ കിട്ടിയ പ്രതികരണം.