പ്രതികാരം ചെയ്തു നടക്കാൻ ആയിരുന്നെങ്കിൽ, ഞാനിവിടെ എത്തി നിൽക്കില്ലായിരുന്നു, നേഹ

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയായ മാനസയെ രഖിൽ എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കേരളം. എംബിഎ പൂർത്തിയാക്കിയ രഖിൽ കണ്ണൂർ മാലൂർ സ്വദേശിയാണ്. പഠന കാലത്ത് ഇൻസ്റ്റഗ്രാമിലൂടെയാണ് രഖിൽ മാനസയുമായി പരിചയപ്പെടുന്നത്. രണ്ട് വർഷം ഇരുവരും സൗഹൃദത്തിലായിരുന്നു. പഠനം പൂർത്തിയാക്കിയ രഖിൽ ബംഗളൂരുവിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്ത് വരികയായിരുന്നു. നാറാത്ത് സ്വദേശിയായ മാനസ കഴിഞ്ഞ മാസം വീട്ടിൽ എത്തിയപ്പോൾ രാഖിൽ ശല്യം ചെയ്യുന്ന വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നു. തുടർന്ന് ഇവർ രഖിലിനെതിരെ പോലീസിൽ പരാതി നൽകി.

ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടിയും മോഡലുമായ നേഹ റോസ്. പ്രതികാരബുദ്ധി ഒന്നിനും പരിഹാരമല്ലെന്നും കൊന്നു മരിക്കുക എന്നത് വല്ലാത്ത അവസ്ഥയാണെന്നും നേഹ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

പ്രതികാര ബുദ്ധി തോന്നുമ്പോൾ അതിനെ കൺട്രോൾ ചെയ്യുക. അങ്ങനെ ചെയ്യരുത് എന്ന് പഠിക്കുക. പ്രതികാരം ചെയ്തു നടക്കാൻ ആയിരുന്നെങ്കിൽ, ഞാനിവിടെ എത്തി നിൽക്കില്ലായിരുന്നു. ഞാൻ ഒരു ലിസ്റ്റ് എഴുതിയാൽ , അതിവിടെ അവസാനിക്കില്ല.കൊലപാതകം, കത്തിക്കുത്ത്, കള്ളക്കേസ് ഉണ്ടാക്കൽ, ഇതെല്ലാം നമ്മുടെ negativity കൂട്ടുന്ന പ്രവർത്തികളാണ്.ഒരു വ്യക്തിക്കെതിരെ നെഗറ്റീവായി സംസാരിക്കുമ്പോൾ, നമ്മുടെ ഉള്ളിലെ നെഗറ്റീവ് എനർജി അത്രയും കൂടുകയാണ്. അത് മാത്രമല്ല അവർ ആരും നമ്മുടെ, ചിന്തകളുടെ പോലും ഭാഗമാകാൻ അർഹിക്കുന്നില്ല. ഈ വളർന്നുവരുന്ന തലമുറ ഇതെല്ലാം എന്താണ് പഠിക്കുന്നത്. പ്രതികാരം, പ്രണയം തുടങ്ങിയവ തലയ്ക്കു പിടിക്കുന്നു, കൊന്നു മരിക്കുന്നു. വല്ലാത്ത അവസ്ഥ തന്നെ..