ആറുമാസം മുമ്പ് വിവാഹിതയായ 19-കാരി ഭർത്താവിന്റെവീട്ടിൽ മരിച്ചനിലയില്

ആറു മാസം മുമ്പ് വിവാഹിതയായ പത്തൊമ്പതുകാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തേവർമണി വീട്ടിൽ സുധാകരന്റെ ഭാര്യ സുവർണയാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയാണ് മരിച്ചനിലയിൽ കണ്ടത്. ആറുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം.

ഇതിനുമുമ്പും രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സമീപവാസികൾ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തൂങ്ങിമരിച്ചതാണെന്നും ശരീരത്തിൽ മറ്റ് മുറിവുകളൊന്നും കാണപ്പെട്ടില്ലെന്നും പോലീസ് പറഞ്ഞു. കുത്തനൂർ മാറോണിവീട്ടിൽ കണ്ണൻ-സിന്ധു ദമ്പതിമാരുടെ മകളാണ് സുവർണ. സുകന്യ, സുബിൻ എന്നിവർ സഹോദരങ്ങളാണ്. സുവർണയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു.

രാത്രി ഒരുമിച്ചു കിടന്ന ഭാര്യയെ പുലർച്ചെ രണ്ടിനു വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് ഇൻസ്പെക്ടർ എ.ദീപകുമാർ പറഞ്ഞു