തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വാക്‌സിന് വേണ്ടിയാവാം ഡബ്ല്യുഎച്ച്ഒ റഷ്യന്‍ വാക്‌സിന് എതിരേ തിരിയുന്നത്, ഒമര്‍ ലുലു പറയുന്നു

റഷ്യൻ വാക്സിനെതിരെ ലോകാരോഗ്യ സംഘടന. ഒരു കാരണവും ഇല്ലാതെ വറുതേ കോവിഡ് വാക്സിൻ ജനങ്ങളിൽ കൊടുക്കാൻ തുടങ്ങിയപ്പോൾ യു.എന്‍ ആരോഗ്യ ഏജന്‍സി ഒച്ചപ്പാട് ഉണ്ടാക്കുന്നു. യു.എന്‍ ആരോഗ്യ ഏജന്‍സി കാത്തിരിക്കുന്നത് ചൈനീസ് വാക്സിൻ വരുന്നത് ആണോ. ചൈനയാണ്‌ റഷയുടെ സ്ഥാനത്ത് എങ്കിൽ വാലു ചുരുട്ടി നല്ല അനസരണയുള്ള നായ ആയി കഴിയുന്ന ഏജൻസിയാണിപ്പോൾ കോവിഡ് വാക്സിൻ മെല്ലെ മതി എന്ന് പരക്കെ പ്രചരണം നടത്തുന്നത്.

കോവിഡ് വ്യാപിച്ചപ്പോള്‍ മുതല്‍ വാക്‌സിനായുള്ള കാത്തിരിപ്പിലാണ് ഏവരും. പല രാജ്യങ്ങളും വാക്‌സിന്‍ വികസിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ഇപ്പോള്‍ കോവിഡിനെതിരെ ആദ്യ വാക്‌സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമര്‍ പുചിന്‍ വ്യക്തമാക്കിയിരുന്നു. സുസ്ഥിര പ്രതിരോധ ശേഷി നല്‍കുന്ന വാക്‌സിന്‍ വികസിപ്പിച്ചു എന്നാണ് റഷ്യ അവകാശപ്പെടുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയടക്കം റഷ്യന്‍ വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. യു.എന്‍ ആരോഗ്യ ഏജന്‍സി വാക്‌സിന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഏജന്‍സി റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലുയും പ്രതികരണം നടത്തിയിരിക്കുന്നു

‘തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വാക്‌സിന് വേണ്ടിയാവാം ലോകാരോഗ്യ സംഘടന റഷ്യന്‍ വാക്‌സിന് എതിരേ തിരിയുന്നത്.’ എന്ന് പറയുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. കോവിഡിന്റെ തുടക്ക സമയത്ത് ഡബ്ല്യു എച്ച് ഒ എവിടെയായിരുന്നു. ഇങ്ങനെ ഒരു വൈറസ് പടരുന്ന കാര്യം ഡബ്ല്യുഎച്ചഒ കറക്ടായി എല്ലാ രാജ്യങ്ങളെയും ഇന്‍ഫോമ് ചെയ്തിരുന്നെങ്കില്‍ ഇത്ര ഭീകര അവസ്ഥ വരുമായിരുന്നോ ?- ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇപ്പോള്‍ Russia വികസിപ്പിച്ച കോവിഡ് വാക്‌സിന് എതിരേ WHO സംസാരിച്ച് തുടങ്ങി. കോടാനു കോടി രൂപയുടെ കച്ചവടമാണ് ഈ വാക്‌സിന്‍ മൂലം നടക്കാന്‍ പോവുന്നത്. ചിലപ്പോള്‍ സത്യസന്ധമാവാം അല്ലെങ്കില്‍ തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വാക്‌സിന് വേണ്ടിയാവാം WHO റഷ്യന്‍ വാക്‌സിന് എതിരേ തിരിയുന്നത്. പക്ഷേ എന്റെ സംശയം ഇതാണ് ‘ഈ WHO കോവിഡിന്റെ തുടക്ക സമയത്ത് എവിടെ പോയി, ഇങ്ങനെ ഒരു വൈറസ് പടരുന്ന കാര്യം WHO കറക്ടായി എല്ലാ രാജ്യങ്ങളെയും ഇന്‍ഫോമ് ചെയ്തിരുന്നെങ്കില്‍ ഇത്ര ഭീകര അവസ്ഥ വരുമായിരുന്നോ ?

https://www.facebook.com/omarlulu/posts/1063004324096324