ബ്രോ ഡാഡി’ക്ക് നന്ദി ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ടു പോയേനെ, രാജുവേട്ടൻ ഉയിർ- ഒമർ ലുലു

പൃഥ്വിരാജ് സംവിാധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും പ്രധാനവേഷത്തിലെത്തിയ ‘ബ്രോ ഡാഡി’ റിലീസിനെത്തി മികച്ച പ്രതികരണങ്ങൾ നേടുകയാണ്. ഇതിനിടയിൽ ഒമർ ലുലുവിന്റെ പ്രതികരണാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ‘ബ്രോ ഡാഡി’ക്ക് പൃഥ്വിരാജിന് നന്ദി’ അല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ടു പോയെനെ’എന്ന് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

ഒമർ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’എന്ന ചിത്രവുമായി ബ്രോ ഡാഡിയെ ചിലർ താരതമ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഥയിലെ ചില സാമ്യതകൾ ചൂണ്ടിക്കാട്ടി ഒമർ ലുലുവിന്റെ പോസ്റ്റ്. ‘രാജുവേട്ടനോട് ജീവിതകാലും മുഴുവൻ ഞാൻ കടപ്പെട്ടിരിക്കും. ഒറ്റപ്പെട്ടുപോയ എന്നെ കൂടെ നിന്നു രക്ഷിച്ച എന്റെ പങ്കാളിയാണ് രാജുവേട്ടൻ. രാജുവേട്ടൻ ഉയിർ’ കമന്റ് ബോക്‌സിലും ഒമർ കുറിച്ചു.

ജനുവരി 26നാണ് ബ്രോ ഡാഡി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്തത്. ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജ് ചെയ്യുന്നത്. മീന, കനിഹ, കല്യാണി പ്രിയദർശൻ, ലാലു അലക്‌സ്, ജഗദീഷ്, സൗബിൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.