സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം, പനിക്ക് ചികിത്സ തേടിയത് 11418 പേർ

തിരുവനന്തപുരം. സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. വിളപ്പില്‍ ശാല സ്വദേശിയായ ജെഎം മേഴ്‌സിയാണ് പനിബാധിച്ച് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്നു. അതേസമയം വെള്ളിയാഴ്ച പനി ബാധിച്ച് 11418 പേര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി.

പനി ബാധിച്ച് എത്തിയവരില്‍ 127 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥികരിച്ചു. 298 പേര്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് 11 പേര്‍ക്ക് എലിപ്പനികണ്ടെത്തി. 15 പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് മലപ്പുറത്താണ്. ജില്ലയില്‍ 2164 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.