സ്വർണ്ണ കടത്തിൽ എം എ യൂസഫലിയുടെ പങ്ക് അന്വേഷിക്കാൻ ഉത്തരവ്,

വ്യാപാരി എം.എ യൂസഫലിക്ക് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട സ്വർണ്ണ കടത്ത് കേസിൽ പങ്കുണ്ട് എന്ന വാർത്ത ആദ്യം പുറത്തുവിട്ടത് കർമ ന്യൂസായിരുന്നു. ക്രൈം നന്ദകുമാറിന്റെ വെളിപ്പെടുത്തലാണ് കർമ ന്യൂസ് വാർത്തയാക്കി നൽകിയത്. അതിനുപിന്നാലെ കർമ്മ ന്യൂസിനെതിരേ 100 കോടി രൂപയ്ക്ക് എം എ യൂസഫലി നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

തിരുവന്തപുരം വിമാനത്താവളത്തിൽ എത്തിയ സ്വർണ്ണം അടങ്ങിയ കള്ളകടത്ത് ബാഗേജിൽ റിട്ടേൺ വിലാസം ആയി രേഖപ്പെടുത്തിയത് എം എ യൂസഫലിയുടെ പേര് ആയിരുന്നു. ഈ ​ഗുരുതരമായ കാര്യം അന്വേഷിക്കാൻ ആരും തയ്യാറായില്ല. കസ്റ്റംസ് പോലും ഇത് അന്വേഷിക്കാൻ തയ്യാറായില്ല. എം എ യൂസഫലി വമ്പനായതിനാലാണ് ഇത് ആരും അന്വേഷിക്കാതിരുന്നത്. അങ്ങനെയാണെങ്കിൽ എന്തിനാണ് ഭരണഘടനയും നിയമവും നമ്മുടെ നാട്ടിൽ.

ഇപ്പോൾ എറണാകുളം കസ്റ്റംസ് കോടതി സ്വർണ്ണ കടത്ത് കേസിൽ എം.എ യൂസഫലിയുടെ പേര് വന്നത് അന്വേഷിക്കണം എന്ന് നിർദ്ദേശിച്ചിരിക്കുകയാണ്.

ന്നദകുമാർ കസ്റ്റംസ് കോടതിയിൽ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. എംഎ യൂസഫലിക്ക് കനത്ത തിരിച്ചടിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച ബി എ 4186 2020 എന്ന കേസിന്റെ രേഖയിൽ നൽകിയിരിക്കുന്നത് നയതന്ത്ര ബാ​ഗേജ് എംഎ യൂസഫലി വഴി തിരിയക്കണമെന്നാണ്.ഇതെല്ലാം വിരൽ ചൂണ്ടുന്നത് എംഎ യൂസഫലിക്കെതിരെയാണെന്ന് ക്രൈം നന്ദകുമാർ ആരോപിക്കുന്നു

എം എ യൂസഫലിയുടെ പേര് ഒരു ദ്യശ്യ-പത്രമാധ്യമങ്ങളോ എന്തുകൊണ്ട് വാർത്തയാക്കിയില്ല. ഹൈക്കോടതിയിൽ വരെ സമർപ്പിച്ച രേഖകളിൽ എം.എ യൂസഫലിയുടെ പേർ ഉണ്ടായിട്ടും അന്വേഷണം എന്തുകൊണ്ട് നടന്നില്ല. യൂസഫലിയുടെ പേരിലുള്ള വിശ്വാസം തകർന്നത് കഴിഞ്ഞ പ്രളയ കാലത്താണ്. 700 കോടി രൂപ യൂഎഇ ഭരണാധികാരി കേരളത്തിന് സഹായമായി നൽകുന്നുവെന്ന് യൂസഫലി പ്രഖ്യാപനം നടത്തി. എന്നാൽ അടുത്ത നിമിഷം യുഎഇ ഭരണാധികാരി ഈ വാർത്ത നിഷേധിച്ചു. ഇതിലൂടെ മനസ്സിലാകുന്നത് യൂസഫലി പറഞ്ഞത് പച്ചകള്ളമാണെന്നെന്നാണ്. ഇതെല്ലാം പഴയ ചരിത്രം. എന്നാൽ ഇപ്പോൾ ഉന്നയിക്കുന്ന സംശയം അന്താരാഷ്ട്രകള്ളക്കടത്തിന് പിന്നിൽ ആരാണെന്നാണ്. ഇതുമായി ബന്ധപ്പെട്ട ശക്തമായ തെളിവ് സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ചുകഴിഞ്ഞുവെന്നും നന്ദകുമാർ പറയുന്നു.സ്വപ്ന സുരേഷ് അറസ്റ്റിലാകുന്നതിന് മുൻപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ബി എ 4186/2020 എന്ന കേസിന്റെ രേഖയിൽ നൽകിയിരിക്കുന്നത് നയതന്ത്ര ബാ​ഗേജ് എം എ യൂസഫലി വഴി തിരിച്ചയ്ക്കണം എന്നാണ്. എം എ യൂസഫലി കെയർഓഫിൽ ഫഹദ് അഷ്റഫ് എന്നയാൾക്കാണ് തിരിച്ചയ്ക്കേണ്ടത്. എന്താണ് ഫഹദും യൂസഫലിയും തമ്മിൽ ബന്ധം. എന്നാൽ സ്വപ്ന സമർപ്പിച്ചത് ഈ കേസിലെ പ്രധാന രേഖയാണ്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് എംഎ യൂസഫലിക്ക് നേരെയാണെന്നും ക്രൈം നന്ദകുമാർ ആരോപിക്കുന്നു.

യൂസഫലിക്ക് സ്വപ്നയുമായും നിരന്തരബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.എന്തായാലും ഒരു കാര്യം ഉറപ്പാണ്‌..ഒരറ്റത്ത് എം.എ യൂസഫലി ഉണ്ടോ..എന്നാൽ സ്വർണ്ണ കടത്ത് കേസ് ഇനി അധികം മുന്നോട്ട് പോകില്ല. അല്ലെങ്കിൽ അത്യുന്നതങ്ങളിൽ നിന്നും അതി ശക്തമായ ഇടപെടൻ അവശ്യമാണ്‌. കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രധാനമന്ത്രിയും അമിത്ഷായും കടുത്ത നടപടിയിലേക്ക് കടക്കുമോ ? കാരണം സംസ്ഥാന കേന്ദ്ര സർക്കാരുകളേ നേരിട്ട് കൈയ്യിൽ എടുത്തിരിക്കുന്ന ആളാണ്‌ യൂസഫലി. പിണറായി വിജയന്റെ അരുമയായ സുഹൃത്ത്. ലാവലിൻ കേസിൽ ഹൈക്കോടതിയിൽ 50 കോടി ജഡിജിക്ക് കോഴ കൊടുത്തത് ആരാണ്‌. ഈ വകുപ്പിൽ വിധി പറഞ്ഞ ജഡ്ജിയുടെ ബന്ധുക്കൾക്ക് എം.എ യൂസഫലിയുടെ സ്ഥാപനത്തിൽ ഉന്നത പദവികൾ നല്കിയത് സ്വകാര്യം..കേന്ദ്ര മന്ത്രി വി മുരളീധരന്റെ സത്യ പ്രതിഞ്ജാ ചടങ്ങിൽ അതുവരെ ബിജെപിക്ക് എതിരായി നിന്ന യൂസഫലി പറന്ന് ദില്ലിയിൽ ഇറങ്ങി കെട്ടി പിടുത്തം നടത്തിയതും അന്ന് വിവാദമായിരുന്നു