അവൾ പോയതിന്റെ വേദന ഇതുവരെ പോയിട്ടില്ല, സഹോദരിയുടെ മരണത്തെക്കുറിച്ച് പാർവതി

മലയാളികളുടെ പ്രിയ താരജോഡികളാണ് പാർവ്വതിയും ജയറാമും. മലയാള സിനിമയിലെ മാതൃക ദമ്പതികളെന്നാണ് ഇവരെ അറിയപ്പെടുന്നത്
പാർവ്വതി വിവാഹത്തോടെ അഭിനയം നിർത്തിയെങ്കിലും ഇന്നും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. മകൻ കാളിദാസൻ സിനിമയിൽ സജീവമാണ്. മകൾ പാർവതി സിനിമയിൽ സജീവമല്ലെങ്കിലും അടുത്തിടെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നുണ്ടെങ്കിലും അനിയത്തിയുടെ മരണത്തിന്റെ വേദനയിൽ നിന്നും ഇപ്പോഴും മുക്തമായിട്ടില്ലെന്ന് പാർവതി നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ഇളയ സഹോദരി ദീപ്തിയുടെ മരണം തന്റെ കുടുംബത്തിന്റെ തീരാ നഷ്ടമാണെന്ന് പറയുകയാണ് പാര്‍വതി. മൂന്നു മക്കളിൽ രണ്ടാമത്തവളായാണ് അശ്വതി കുറുപ്പ് എന്ന പാർവ്വതി ജനിക്കുന്നത്. തിരുവല്ല കവിയൂരിലെ രാമചന്ദ്രകുറുപ്പും പത്മഭായിയുമാണ് മാതാപിതാക്കൾ. ജ്യോതി എന്ന ചേച്ചിയും ദീപ്തി എന്ന ഇളയ സഹോദരിയുമാണ് അശ്വതിക്കുണ്ടായിരുന്നത്. എന്നാല്‍ ദീപ്തി അകാലത്തില്‍ മരിക്കുകയായിരുന്നു.

സഹോദരി ദീപ്തിയെക്കുറിച്ച്‌ പാര്‍വതി പറഞ്ഞത് ഇങ്ങനെ:എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്‍, അവള്‍ ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും. ചിലപ്പോള്‍ ചില കോളേജിന്റെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും, വൈകാരികമായ വേദനയോടെ പാര്‍വതി പറയുന്നു. ഹരിഹരന്‍ എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഒരാള്‍ നഷ്ടപ്പെടുമ്ബോഴാണ് അത് എത്രത്തോളം വലുതാണെന്ന് മനസിലാകുന്നതെന്നും തന്റെ കുടുംബത്തിന്റെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് അനിയത്തി ദീപ്തിയുടെ മരണമെന്നും പാര്‍വതി പറയുന്നു. ഹരിഹരന്‍-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ആരണ്യകം’ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.