അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു, അമ്മയാകാന്‍ ഒരുങ്ങി പേളി മാണി

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി.പേളിയുടെ ഭര്‍ത്താവ് ശ്രീനിഷും ഏവര്‍ക്കും പ്രിയപ്പെട്ട താരമാണ്.ബിഗ്‌ബോസ് ഷോയിലൂടെ മലയാളികള്‍ക്ക് മുന്നില്‍ മൊട്ടിട്ട പ്രണയമാണ് ഒടുവില്‍ പേളിയെയും ശ്രീനിഷിനെയും ഒന്നിപ്പിച്ചത്.പലരും ഇരുവരുടെയും പ്രണയം ബിഗ്‌ബോസ് ഷോയ്ക്ക് ഉള്ളിലെ അഭിനയം ആണെന്ന് പറഞ്ഞിരുന്നു.എന്നാല്‍ അവരുടെ വായടപ്പിച്ചായിരുന്നു ഇരുവരും വിവാഹിതര്‍ ആയത്.സോഷ്യല്‍ മീഡിയകളിലും ഇരുവരും സജീവമാണ്.ജീവിതത്തിലെ ഓരോ കാര്യങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോള്‍ തങ്ങള്‍ക്കിടയിലേക്ക് കുഞ്ഞ് അതിഥി എത്തുന്നു എന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് പേളി.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താന്‍ അമ്മയാകാന്‍ പോകുന്നു എന്ന കാര്യം പേളി വ്യക്തമാക്കിയത്.തങ്ങള്‍ പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞിട്ട് രണ്ട് വര്‍ഷം ആയെന്നും പേളി വീഡിയോയില്‍ പറയുന്നുണ്ട്.’ഞങ്ങള്‍ പ്രൊപോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു.ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്!നേഹിക്കുന്നു ശ്രീനിഷ്’ഈ വാക്കുകളോടെയാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്.വിവാഹ വാര്‍ഷിക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.’ഏതൊരു പ്രവര്‍ത്തനത്തിനും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാകും’ എന്നതായിരുന്നു പേളി അന്ന് ചിത്രം പങ്കുവച്ചത്.ഞങ്ങള്‍ വിവാഹിതരായി ഒരു വര്‍ഷമായി എന്ന് മനസിലായപ്പോള്‍ ഞങ്ങളുടെ യഥാര്‍ത്ഥ പ്രതികരണം എന്ന് പറഞ്ഞ് മറ്റൊരു ഫോട്ടോയുംഅന്ന് പേളി മാണി പങ്കുവച്ചിരുന്നു.

https://www.facebook.com/285930424841247/videos/2664055317255466

2019 മെയ് 5 ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് താരം 31ാം ജന്മദിനം ആഘോഷിച്ചത്. അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.പേളിയുടെ വാക്കുകള്‍ ഇങ്ങനെ..ഒരു പ്രണയവും ബ്രേക്കപ്പുമൊക്കെ കഴിഞ്ഞ് ഇനി കല്യാണമെന്നും വേണ്ട എന്ന് വിചാരിച്ച് മൂന്ന്,നാല് കൊല്ലം സിംഗിളായി നടന്ന ആളാണ് ഞാന്‍.അത് കഴിഞ്ഞപ്പോള്‍ എനിക്കൊരു കൊച്ചിനെ സ്വന്തമായി വേണമെന്ന് തോന്നിയത്.അപ്പോഴേക്കും എന്റെ പ്രായത്തിലുള്ള കുറെ സുഹൃത്തുക്കള്‍ക്ക് മക്കളുണ്ടായി.അവരൊക്കെ കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുന്നത് കാണുമ്പോഴൊക്കെ എനിക്കുമൊരു കുഞ്ഞ് വേണമെന്ന് തോന്നും.പക്ഷെ എനിക്ക് വിവാഹവും ഭര്‍ത്താവും വേണ്ടായിരുന്നു.അങ്ങനെ കുഞ്ഞ് വേണമെന്ന് പറഞ്ഞ് ഞാന്‍ ഡാഡിയുടെ മുന്നില്‍ വാശി പിടിച്ചു.കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യം ഡാഡിയുടെ മുന്നില്‍ ബോധ്യപ്പെടുത്തി വരുമ്പോഴായിരുന്നു ബിഗ് ബോസ് ഷോയിലേക്ക് ക്ഷണം ലഭിക്കുന്നത്. അവിടെ ചെന്നപ്പോള്‍ കാര്യങ്ങള്‍ മൊത്തത്തില്‍ മാറുകയായിരുന്നു.ശ്രീനിയെ കണ്ടപ്പോള്‍ മനസ്സിലായി ഇങ്ങനത്തെ ആളുകളും ഈ ലോകത്ത് ഉണ്ടെന്ന്.