ആദ്യം പൊങ്കാല എന്നിട്ട് കുർബാന, പൊങ്കാലയ്ക്ക് വേണ്ടി ക്രിസ്ത്യൻ പള്ളികളിലെ ഞായറാഴ്ച കുർബാനകളിൽ മാറ്റം

മത മൈത്രിയുടെ ഉത്സവമാവുകയാണ് ആറ്റുകൽ പൊങ്കാല. ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ക്രൈസ്തവരുടെ പ്രധാനപ്പെട്ട ദിനമായ ഞായറാഴ്ചയാണ് എത്തുന്നത്. അതിനാൽ ക്രിസ്തൻ പള്ളികളിൽ എല്ലാം തന്നെ പാർഥനയുടെ സമയം മാറ്റി ക്രമീകരിച്ചിരിക്കുകയാണ്. തിരുവനന്തപുരം പാളയം സെൻ ജോസഫ് കത്തീഡ്രൽ പള്ളിയിൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്കായി കുർബാനയുടെ സമയം മാറ്റി ക്രമീകരിച്ചിരിക്കുകയാണ്.

ആറ്റുകാൽ പൊങ്കാല ദിവസം ദേവാലയത്തിന്റെ പരിസരത്ത് പൊങ്കാല അടുപ്പുകൾ നിറയും. കഴിഞ്ഞ വർഷവും ഭക്തർക്കായി ഭക്ഷണവും ശീതളപാനിയവും പള്ളി ഒരുക്കിയിരുന്നു. പാളയം പള്ളിയിൽ ഇത്തവണയും ഭക്തർക്കായി സൗകര്യങ്ങൾ ഒരുക്കും. സ്ത്രീകളുടെ ഉത്സവം എന്ന നിലയിൽ റിക്കോർഡ് ഇട്ട ഉത്സവമാണ് പൊങ്കാലയെന്ന് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ഇടവക വികാരി റവ. മോൺ വിൽഫ്രഡ്.

കേരളത്തിന്റെ വിവിധ ഭാ​ഗത്ത് നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് പൊങ്കാലയ്ക്കായി എത്തുന്നത്. ഇവിടെ എത്തുന്ന ഭക്തർക്ക് സ്വീകരണം ഒരുക്കേണ്ടത് പാളയം പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ഇടവകയുടെ കൂടെ ഉത്തരവാദിത്വമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.