പത്തനംതിട്ടയിൽ നവകേരള സദസ് തടയും എന്ന് പരസ്യ പ്രഖ്യാപനം, കേരളം ഇതുവരെ കാണാത്ത സമരവും പ്രതിഷേധവും ഉണ്ടാകും

പത്തനം തിട്ടയിൽ നവകേരള സദസ് തടയും എന്ന് പരസ്യ പ്രഖ്യാപനം. കേരളം ഇതുവരെ കാണാത്ത സമരവും പ്രതിഷേധവും ഉണ്ടാകും. ശബരിമല അയ്യപ്പന്റെ മണ്ണിലൂടെ നവകേരളാ യാത്ര സുഗമം ആകില്ല. നവകേരള യാത്രക്ക് ഇതാദ്യമാണ്‌ ഇത്ര വൻ ഭീഷണി ഉയരുന്നത്. ഇതോടെ കരിങ്കൊടിയിൽ നിന്നും മാറി വഴിതടയലിലേക്ക് വരികയാണ്‌ സമരം.

ശബരിമലയിൽ പത്തുവയസ്സുകാരി കുഴഞ്ഞു വീണ് മരിച്ചു. നിരവധി ഭക്തജനങ്ങളാണ് ക്യൂവിൽ നിന്നും കുഴഞ്ഞു വീഴുന്നത്. ശബരിമലയിൽ എത്തിയ ഭക്തർ‌ പറയുന്നത് ഇത്രയും മോശമായ ഒരു അവസ്ഥ മുൻപ് ഉണ്ടായിട്ടില്ലെന്നാണെന്ന് യുവമോർച സംസ്ഥാന പ്രസിഡന്റ് പ്രഭുൽ കൃഷ്ണ പറഞ്ഞു.

ആയിരക്കണക്കിന് ഭക്തരാണ് പമ്പയിൽ എത്തി മാല ഉൂരി തിരിച്ചു പോകുന്ന അവസ്ഥയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ 42 ദിവസത്തെ ഉല്ലാസ യാത്രയിലാണെന്നും പ്രഭുൽ കൃഷ്ണ പറഞ്ഞു. ആ ബസിൽ ഇരുന്ന് യാത്ര നടത്തുമ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എന്താണ് ശബരിമലയിൽ സംഭവിക്കുന്നതെന്ന് ഒരു ആകുലതയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആടുമാടുകളെ കൊണ്ടുപോകുന്ന പോലെയാണ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കുത്തി നിറച്ച് കൊണ്ടുപോകുന്നത്. ആയിരക്കണക്കിന് ഭക്തർ കാത്തു നിൽക്കുകയാണ്. കെഎസ്ആർടിസി ബസിന്റെ മുകളിൽ ബോർഡില്ല. തുടർന്ന് ഭക്തർ ബസിലേക്ക് ഓടി കയറും അപ്പോഴാണ് ബസ് കോട്ടയത്തേക്കാണെന്നും പത്തനംതിട്ടയിലേക്കാണെന്നും പറയുന്നതെന്നും പ്രഭുൽ കൃഷ്ണ പറഞ്ഞു.