മുൻ ഡി.ജി.പി ആർ.ശ്രീലേഖ നീതി നിർവഹണം അട്ടിമറിക്കുന്നു

മുൻ ഡി.ജി.പി ആർ ശ്രീലേഖ നീതി നിർവഹണം അട്ടിമറിക്കുന്നു എന്ന് വെളിപ്പെടുത്തി രാഷ്ട്രീയ നിരീക്ഷനായ കെ എം ഷാജഹാൻ. ഇവർ നേരത്തേ ഡി.ജി.പി കസേരയിൽ ഇരുന്ന ആളാണ്‌. ഇത്തരത്തിൽ സർവീസിൽ ഇരുന്ന കാലത്ത് ഏതെല്ലാം ഉന്നതരായ പ്രതികൾക്ക് ഇത്തരത്തിൽ ആനുകൂല്യം നല്കി എന്നതും ചർച്ചയാകുന്നു. വി.ഡി സതീശനും ഇതുമായി ബന്ധപ്പെട്ട് രംഗത്ത് വന്നു

കെ എം ഷാജഹാന്റെ കുറിപ്പ്

എത്ര ഭീകരമാണ് സ്ഥിതിവിശേഷം എന്ന് നോക്കൂ.പോലീസിൽ ഉന്നത സ്ഥാനത്തിരുന്ന, ജയിൽ ഡി ജി പി പോലും ആയിരുന്ന, ഒരു ഉദ്യോഗസ്ഥ ആ സ്ഥാനത്തു ഇരുന്നപ്പോഴെല്ലാം മൗനം പാലിച്ചിട്ട്, റിട്ടയർ ചെയ്തതിനു ശേഷം, ഇതാ ഇപ്പോൾ വന്ന് പ്രതിക്ക് അനുകൂലമായി പറയുന്നു.

നേരത്തെയും ഇവർ പ്രതിക്ക് അനുകൂലമായി പരസ്യമായി നിലപാട് എടുത്തതാണ്.
പോലീസിൽ ഉന്നത സ്ഥാനം വഹിച്ചിരുന്ന ഇവർ പ്രതിക്ക് അനുകൂലമായി ഇടപെട്ട് നീതി നിർവഹണ സംവിധാനത്തെ അട്ടിമറിക്കുകയാണ്.
നടപടി എടുക്കേണ്ടത് ഇവർക്ക് എതിരെയാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിരമിച്ച ഉദ്യോഗസ്ഥ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അന്വേഷിക്കണം. മുൻ ജയിൽ ഡിജിപി പറഞ്ഞത് ഞെട്ടിക്കുന്നതാണ്. ഇവർ നേരത്തെ പറയാതെ പോയത് എന്തെന്ന് അറിയണം. പറഞ്ഞത് സത്യമാണോ കേസിനെ ദുർബലപ്പെടുത്താനാണോ എന്ന് പൊലീസ് കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.