കൂറ്റൻസ്റ്റേജ് ലൈറ്റുകളുമായി രാഹുൽ​ഗാന്ധിയുടെ വണ്ടി റോഡിൽ,

ആലുവ എറണാകുളം റോഡിൽ കഴിഞ്ഞ രാത്രി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് വലിയ ലൈറ്റുകൾ ഘടിപ്പിച്ച വാഹനം റോഡ് യാത്രക്കാർക്ക് ഉണ്ടാക്കിയ പ്രയാസങ്ങൾ ഏറെ. കർമ്മ ന്യൂസ് ഈ വാർത്ത കഴിഞ്ഞ ദിവസം റിപോർട്ട് ചെയ്തിരുന്നു എങ്കിലും ഇതുവഴി യാത്ര ചെയ്ത അനേകം യാത്രക്കാരാണ്‌ പരാതി പറയുന്നത്. നിരവധി പേർ പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല

ഒരു കിലോമീറ്റർ വരെ ദൂരത്തേക്ക് ഇടിമിന്നൽ പോലെ വെളിച്ചം എത്തുന്ന വലിയ നിരവധി ലൈറ്റുകൾ ഘടിപ്പിച്ച മിനി ബസ് ആയിരുന്നു ആലുവയിൽ നിന്നും കൊച്ചിയിലേക്ക് കഴിഞ്ഞ രാത്രി ഭാരത് ജോഡോ യാത്രയുടെ പ്രചരണം നടത്തിയത്. കൂറ്റൻ സ്റ്റേജ് പ്രോഗ്രാമുകൾക്ക് ഉപയോഗിക്കുന്ന കണ്ണു ചിമ്മുന്ന ഡസൻ കണക്കിനു ഫ്ളഡ് ലിറ്റ് ലൈറ്റുകൾ ആയിരുന്നു ഈ പ്രചരണ വാഹനത്തിൽ ഘടിപ്പിച്ചത്. തുടർന്ന് വലിയ ജനറേറ്റർ വയ്ച്ച് ഈ ലൈറ്റുകൾക്ക് ആവശ്യമായ വൈദ്യുതി നല്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വാഹനത്തിൽ ലൈറ്റുകൾ ഘടിപ്പിക്കുമ്പോൾ ഗുരുതരമായ നിയമ ലംഘനം ആണ്‌ ഉണ്ടായിരിക്കുന്നത്. ട്രാഫിക് പോലീസും, മോട്ടോർ വെഹിക്കിൽ ഡിപാർട്ട്മെന്റും ഇത്തരം ഒരു വാഹനം പോകുന്നത് അറിഞ്ഞിട്ടില്ലെന്നാണ്‌ പറയുന്നത്.

പോലീസ് അധികാരികൾ പറയുന്നത് ഇങ്ങിനെ, റോഡിൽ ഇത്തരത്തിൽ രൂപ മാറ്റം വരുത്തി മറ്റ് വാഹനങ്ങളേ അപകടപ്പെടുത്തും വിധം ഉള്ള നടപടികൾ നിയമ വിരുദ്ധമാണ്‌. വാഹനങ്ങളിൽ ഒരു കാരണവശാലും എക്ട്രാ ലൈറ്റുകൾ വയ്ക്കുവാനോ മറ്റോ പാടില്ല. വാഹനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി ഇല്ലാതെ വരുത്തുന്ന എല്ലാ രൂപ മാറ്റവും നിയമ ലംഘനവും ആണ്‌. ബന്ധപ്പെട്ടവരുടെ ലൈസൻസ് റദ്ദാക്കാനും വാഹനം പിടിച്ചെടുത്ത് രജിസ്ട്രേഷൻ റദ്ദ് ചെയ്യാനും സാധിക്കും. വളരെ ജന പ്രിയമായ രാഹുൽ ഗാന്ധിയുടെ കേരളത്തിലൂടെ കടന്നു പോകുന്ന യാത്രക്ക് പേരു ദോഷം ഉണ്ടാക്കാൻ ആലുവയിലെ ചില കോൺഗ്രസ് നേതാക്കളാണ്‌ ഇത് ചെയ്തിരിക്കുന്നത്.ആലുവയിലാണ്‌ രാഹുൽ ഗാന്ധിയുടെ ഭാരത ജോഡോ യാത്രയുടെ പേരിൽ രാത്രി ഓടുന്ന വാഹനത്തിൽ ലൈറ്റ് ഷോ നടത്തുന്നത്. തിരക്കേറിയ ആലുവ കൊച്ചി റോഡിലൂടെ ഈ വാഹനം ഇത്തരത്തിൽ പോകുന്ന തിങ്കളാഴ്ച്ച രാത്രിയിലെ കാഴ്ച്ചയാണിത്.

ഇന്നലെ കർമ്മ പുറത്ത് വിട്ടത് ആലുവയിലെ കാഴ്ച്ച ആയിരുന്നു എങ്കിൽ ഈ കാണുന്നത് അർദ്ധരാത്രി കളമശേരിയിലും കൊച്ചിയിലും നടന്ന നിയമ വിരുദ്ധ ലൈറ്റ് ഷോയാണ്‌. സർക്കസ് കൂടാരം പോലെ കെട്ടി ഒരുക്കി സ്റ്റേജ് ലൈറ്റുകളുമായി റോഡിലൂടെ വാഹനം ഓടിയാൽ റോഡിൽ എന്ത് സുരക്ഷയായിരിക്കും. എതിരേ വരുന്ന വാഹനങ്ങൾക്ക് എങ്ങിനെ സുരക്ഷിതമായ ഡ്രൈവ് നടത്താനാകും. പോലീസ് ആംബുലൻസ് വാഹനങ്ങൾക്ക് പൊലും ഇത്തരത്തിൽ ഒരു കിലോമീറ്റർ ദൂരത്ത് അടിക്കുന്ന കൂറ്റൻ സ്പോട്ട് ലൈറ്റുകൾ ഇല്ല.

കൊച്ചി നഗരത്തിൽ ഈ വാഹനം പോകുമ്പോൾ എതിരേ വരുന്ന വാഹനങ്ങൾ എല്ലാം കണ്ണ്‌ കാണാൻ ആകാതെ സൈഡ് ഒതുക്കി ഇടുന്നു. അനേകം ആളുകൾ പോലീസിൽ വിളിച്ച് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഇല്ല.  ഒരു വാഹനത്തിൽ ലൈറ്റുകൾ പോലും മാറ്റി സ്ഥാപിക്കുന്നത് ശിക്ഷാർ ഹമാണ്‌. ഈ വാഹനത്തിൽ അര കിലോമീറ്റർ വരെ തുളഞ്ഞ് കയറുന്ന സസ്ക്തിയേറിയ പവർ ലൈറ്റുകളാണുള്ളത്. ഇ ബുൾ ജെറ്റ് സഹോദരന്മാരേ പിടിച്ച് അകത്തിട്ടതും വാഹന രജിസ്ട്രേഷൻ റദ്ദ് ചെയ്ത് വാഹനം കണ്ട് കെട്ടിയതും ഒന്നും മറക്കരുത്. നാട്ടിൽ ഒരു നിയമം ഉണ്ടെങ്കിൽ അത് എല്ലാവർക്കും ഒരു പോലെ ആകണം.