രജിത്തിനൊപ്പം നടി അതിഥിയുടെ അമ്മ. ഇരുവരും തമ്മിൽ എന്താണ് ബന്ധമെന്ന് സോഷ്യൽ മീഡിയ

ബിഗ് ബോസ് സീസൺ 2 വിലൂടെ പ്രശസ്തനായ താരമാണ് രജിത് കുമാർ.ഇടക്കുവെച്ച് ഷോയിൽ നിന്ന് പുറത്തായതെല്ലാം വൻ വിവാ​ദമായിരുന്നു. ആരാധകരെപ്പോലെതന്നെ വിമർശകരും താരത്തിന് നിരവധിയാണ്. മറ്റാർക്കും ബിഗ്‌ബോസ് ഹൗസിൽ അവകാശപെടാനില്ലാത്ത ക്വാളിഫിക്കേഷനുകളായിരുന്നു അദ്ദേഹത്തിനുളളത്. സഹപ്രവർത്തകരും സുഹൃത്തുകളും ബുദ്ധി രാക്ഷസനെന്നാണ് രജിതിനെ വിളിക്കുന്നത്.കൊറോണ കാലമായതിനാൽ തന്നെ ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പേജുകളിലെല്ലാം സജീവ സാന്നിധ്യമാണ് രജിത്. ലോക്ഡൗൺ കാലം പുസ്തക വായനയും മറ്റുമൊക്കെയായി ആഘോഷ പൂർണമാക്കി കൊണ്ടിരിക്കുകയാണ് അദ്ദേഹം.

എന്നാൽ ഇപ്പോൾ രജിത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായി മാറുന്നത്. ഒരു സ്ത്രീയുടെ ഫോട്ടോയും രജിത്തിന്റെ ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. അതോടൊപ്പം ഒരു കുറിപ്പും. ‘പ്രിയപ്പെട്ട സഹോദരാ… ഈ രക്ഷാബന്ധൻ ദിനത്തിൽ നിങ്ങളാണ് ഏറ്റവും മികച്ച സഹോദരനെന്ന്് ഞാൻ പറയും. ഈ മുഴുവൻ ലോകത്തിന്റെയും അർഥം നിങ്ങളാണ് മനസിലാക്കിയത്. ഹാപ്പി രക്ഷാബന്ധൻ’ എന്നുമാണ് ചിത്രത്തിൽ കുറിപ്പ് എഴുതിയത്.

അതേ സമയം രജിത്ത് പറയുന്നത് ഇത് ബിഗ് ബോസ് സീസൺ ഒന്നിലെ അതിഥിയുടെ അമ്മയാണെന്നാണ്. രജിത്ത് അത് തുറന്ന് പറഞ്ഞിരിക്കുന്നത് ചിത്രത്തിന് ക്യാപ്ഷനായിട്ടായിരുന്നു. എന്നാൽ ഇതോടെ ഇതോടെ രജിത്തും അതിഥിയുടെ അമ്മയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ ചോദ്യമുയർത്തി കൊണ്ട് ആരാധകരും രംഗത്ത് എത്തിയിരിക്കുകയായിരുന്നു.