ബെവ് ക്യു ആപ്പിന്റെ മറവില്‍ സംസ്ഥാനത്ത് വന്‍ അഴിമതിക്ക് കളമൊരുങ്ങുന്നു –  രമേശ് ചെന്നിത്തല

മദ്യത്തിന് മൊബൈല്‍ ആപ്പ് വരുന്നതില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം. ബെവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പന നടത്തുന്നത് കൊവിഡ് കാലത്തെ മറ്റൊരു അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സി.പി.എം സഹയാത്രികന്റെ കമ്ബനിയ്ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് നിര്‍മിക്കാന്‍ അനുവാദം നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിവാക്കി കമ്പനിയെ തെരഞ്ഞെടുത്തത് ആരാണ്. നടപടി റദ്ദാക്കി വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ആപ്പിന് പ്രതിമാസം 3 കോടി രൂപ നല്‍കുന്നത് എന്തിനാണ്. ഒരു ടോക്കണിന് 50 പൈസ വെച്ച്‌ കമ്ബനിയ്ക്ക് നല്‍കുന്നത് എന്തിമനാണെന്നും വ്യക്തമാക്കണം. ആപ്പ് നിര്‍മിക്കാനുള്ള ചുമതല ഐ.ടി മിഷനെയോ സി ഡിറ്റിനെയോ ഏല്‍പ്പിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.