എന്നെ ഈ നിലയില്‍ ആക്കിയത് രഞ്ജിനിയും ശരത്ത് സാറുമാണ് – അഭിരാമി

യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്കൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. ബി​ഗ് ബോസ് സീസൺ രണ്ടിലും ഇരുവരും പങ്കെടുത്തിരുന്നു

തന്റെ ജീവിതം മാറ്റി മറിച്ചത് ശരത് സാറും രഞ്ജിനി ഹരിദാസുമാണെന്ന് തുറന്നു പറയുകയാണ് അഭിരാമി. ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇരുവരെയുംക്കുറിച്ച് പ്രതിപാദിക്കുന്നത്. രഞ്ജിനി ചേച്ചിയും ശരത്ത് സാറും സഹായിച്ചിരുന്നില്ലെങ്കില്‍ ഒരിക്കലും എനിക്ക് ചട്ടക്കൂടുകള്‍ പൊട്ടിച്ച്‌ പുറത്തുവരാന്‍ സാധിക്കില്ലായിരുന്നു. അവര്‍ രണ്ട് പേരും ഇല്ലായിരുന്നെങ്കില്‍ എന്റെ ജീവിതം ഇതില്‍ നിന്നെല്ലാം പൂര്‍ണമായും വ്യത്യസ്തമായിരുന്നേനേ. ഇവരെ അനുകരിച്ചാണ് ഞാൻ ശ്രദ്ധ നേടിയതെന്നും . അതായിരുന്നു തന്റെ കരിയറിന്റെ തുടക്കമെന്നും അഭിരാമി പറഞ്ഞു.

ഇന്നലെ എന്നപോലെ ആ ദിവസം ഇന്നും ഞാന്‍ ഓര്‍ക്കുന്നു എന്ന് രഞ്ജിനി ഹരിദാസ് അതിന് കമന്റിട്ടു. പതിമൂന്ന് വര്‍ഷം മുന്‍പായിരുന്നു അത് എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ കൂടുതല്‍ ശക്തയായിരിക്കുന്നു, തിളങ്ങുന്നു എന്നും രഞ്ജിനി മറുപടിയും കൊടുത്തു