വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർദ്ധനവ്, വെന്തുരുകി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർദ്ധനവ്. 11.17 കോടിയൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. ആഭ്യന്തര ഉൽപാദനം 2.36 കോടിയൂണിറ്റ് മാത്രമാണ്. 8.81 കോടിയൂണിറ്റ് വൈദ്യുതി വാങ്ങേണ്ടി വന്നത്.

കെഎസ്ഇബിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വൈദ്യുതി ഉപയോ​ഗം ഉയരുമ്പോൾ തകാറുകളും ജനങ്ങളെ ബാധിക്കുന്നു. വോ​ൾ​ട്ടേ​ജ്​ കു​റ​വ്, അ​മി​ത ലോ​ഡ്​ മൂ​ല​മു​ള്ള വൈ​ദ്യു​തി ത​ക​രാ​ർ എന്നിവയാണ് നേരിടുന്ന പ്രശ്നങ്ങൾ. പരിഹരിക്കുമെന്ന് കെഎസ്ഇബി ആവർത്തിക്കുന്നുണ്ടെങ്കിലും ജലരേഖ പോലെയാണ് വാ​ഗ്ദാനങ്ങൾ. ചൂട് കൂടിയതോടെയാണ് വൈദ്യുതി ഉപഭോ​ഗവും കുത്തനെ കൂടിയത്.