സൗഹൃദം ഒക്കെ ശരി പക്ഷേ ഇത് തെറ്റി, സാബുമോനോട് ദിയ സന

ബിഗ്‌ബോസ് സീസണ്‍ ഒന്നില്‍ ഒരുമിച്ച് എത്തിയവരാണ് സാബുമോനും ദിയ സനയും.ഇപ്പോഴും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് അവര്‍.ഇപ്പോള്‍ സാബുമോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും അതിന് ദിയ സന നല്‍കിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്.സാബുമോന്‍ ദിയ സനയെ കുറിച്ചെഴുതിയ വാക്കുകള്‍ ഇങ്ങനെയായിരുന്നു.സുഹൃത്താണ് പക്ഷെ ഫീഗരിയായ ഫെമിനിച്ചി ആണ്,എന്താണെന്നറിയില്ല കറുപ്പിനെ ഇഷ്ടമല്ല,കറുത്തിരിക്കല്‍ വലിയ പാപം ആണെന്നാണോ ദിയ സന കരുതി വെച്ചേക്കുന്നേ?ഫില്‍റ്റര്‍ ഇല്ലായിരുന്നെകില്‍ ല്‍ ല്‍ ല്‍..’എന്നാണ് സാബുമോന്‍ കുറിച്ചത്.

സാബുമോന്‍ പങ്കിട്ട കുറിപ്പ് വൈറല്‍ ആയതിനു പിന്നാലെ മറുപടിയുമായി ദിയ എത്തി.’ഇവിടെ എന്നെ ബോഡി ഷെയ്മിങ് നടത്താന്‍ നിങ്ങള്‍ ഇട്ട് കൊടുക്കുകയല്ലേ?..സൗഹൃദമൊക്കെ ശെരി…ഇപ്പൊ ചെയ്തത് തെറ്റ്.ഫില്‍റ്റര്‍ ഞാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുള്ള നിയമം ഏതാണ്?-ദിയ കുറിച്ചു.ഇതിന് പിന്നാലെ നിരവധി ആളുകളാണ് ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തുന്നത്.

അതേസമയം സാബുവിനോട് മറ്റൊരു കമന്റിലൂടെയും ദിയ പ്രതികരിക്കുന്നുണ്ട്.’അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ..ഇവിടെ ഫില്‍റ്റര്‍,എഡിറ്റിംഗ് ഒക്കെ ചെയ്യാതെ ഫോട്ടോ ഇടുന്നവരും ചെയ്തിടുന്നവരും ഒക്കെയില്ലേ?.എനിക്ക് മാത്രം അതൊന്നും ചെയ്തൂട എന്നാണോ?.അതോ കറുപ്പിന്റെ രാഷ്ട്രീയം പറയുന്നവര്‍ വെളുപ്പിച്ചു ഫോട്ടോ ഇട്ടൂട എന്നാണോ?-ദിയ ചോദിച്ചു.