വൈദ്യുതി ബില്ലിൽ ഷോക്കടിച്ചോ?

സൗദി അറേബ്യയുടെ മുൻ‍കരുതൽ‍ നിർദ്ദേശങ്ങൾ കേൾക്കൂ

വൈദ്യുതി ബില്ലിൽ ഷോക്കടിച്ച ഉപഭോക്താക്കൾക്ക് മുൻ‍കരുതൽ‍ നിർദ്ദേശങ്ങളുമായി സൗദി. സബ്സിഡി എടുത്തു കളഞ്ഞതിന് ശേഷം സൗദിയിലെ താമസക്കാർക്ക് ലഭിച്ചത് കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടി വരെയെത്തുന്ന വൈദ്യുതി ബില്ലാണ്. വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമാനവും എസി പ്രവർത്തിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ നിർദ്ദേശം എസി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഉള്ളതാണ്. എസിയുടെ ഉൾഭാഗം ക്ലീൻ ചെയ്യാനും തെർമോസ്റ്റാറ്റ് ഇതിനൊപ്പം സ്ഥാപിക്കാനുമാണ് പ്രധാന നിർദ്ദേശം. . ചൂടുകാലത്ത് റൂമിനകത്തേക്ക് കാറ്റും പൊടിയും കടക്കാതിരിക്കാൻ പാകത്തിൽ വിടവുകൾ‍ അടക്കാനും നിർദ്ദേശമുണ്ട്. വെള്ളം ചൂടാക്കാനുള്ള ഹീറ്ററുകളുടെ പ്രവർത്തനം കുറയ്ക്കാനും ട്യൂബുകളും ലൈറ്റുകളും എൽ.ഇ.ഡിയിലേക്ക് മാറ്റുവാനും സൗദി വൈദ്യുതി കന്പനി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു. രാജ്യത്ത് ഊർജ്ജ ഉപഭോഗം കുറക്കാൻ ഭരണ നേതൃത്വം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജനങ്ങളും അമിത ഊർജ്ജ ഉപഭോഗം കുറയ്ക്കാനും നിർദ്ദേശമുണ്ട് . ആദ്യ വേനൽക്കാല വൈദ്യുതി ബില്ലു കണ്ട് ഷോക്കടിച്ച ഉപഭോക്താക്കൾക്ക് ഇനിയും വൈദ്യുതി ബിൽ കൂടാതിരിക്കാനാണു കന്പനി രംഗത്തെത്തിയത്.