ജ്യോതിഷാലയത്തില്‍ എത്തുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല വീഡിയോയുമായി ചേര്‍ത്ത് മോര്‍ഫ് ചെയ്തു, തന്ത്രിയെ പിടികൂടി നാട്ടുകാര്‍

തിരുവനന്തപുരം: പലപ്പോഴും സ്ത്രീകളുടെ ചിത്രങ്ങളും മറ്റും വളരെ മോശമായി ദുരുപയോഗ പെടുന്നുണ്ട്. പലരും ഇത്തരം സംഭവങ്ങള്‍ക്ക് ഇരയാകാറുമുണ്ട്. മാന ഭയം കാരണം പലരും ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയാറില്ല. ക്യാമറ പലയിടത്തും തിരുകി സ്ത്രീകളുടെ സ്വകാര്യതകള്‍ പകര്‍ത്തുന്ന പലരുമുണ്ട്. എന്നാല്‍ ചിലര്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് മോശമായി പ്രചരിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് തിരുവനന്തപുരത്ത് നിന്നും പുറത്ത് എത്തുന്നത്.

സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല വീഡിയോയുമായി ചേര്‍ത്ത് മോര്‍ഫ് ചെയ്ത് കംപ്യൂട്ടറില്‍ സൂക്ഷിച്ച തന്ത്രിയാണ് പിടിയിലായത്. നാട്ടുകാരാണ് പ്രതിയായ തന്ത്രിയെ പിടികൂടി കാട്ടാക്കട പോലീസില്‍ ഏല്‍പ്പിച്ചത്. മൈലോട്ടു മൂഴി മൊട്ടമൂഡ് ദ്വാരക ജോതിഷാലയം നടത്തുന്ന നെയ്യാറ്റിന്‍കര മഞ്ചവിളാകം വിഷ്ണു പോറ്റി എന്ന വിഷ്ണുവിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്.

ജ്യോതിഷാലയത്തില്‍ എത്തുന്ന സ്ത്രീകളുടെ ചിത്രങ്ങളും ഫേസ്ബുക്കില്‍ നിന്നും തപ്പിയെടുക്കുന്ന ചിത്രങ്ങളുമായി വിഷ്ണു മോര്‍ഫ് ചെയ്തിരുന്നത്. സ്ഥാപനത്തില്‍ നിന്നു കിട്ടിയ മെമ്മറി കാര്‍ഡ് ശിഷ്യന്മാര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇയാളില്‍ നിന്നും കണ്ടെടുത്ത പെന്‍ഡ്രൈവ്, മെമ്മറികര്‍ഡുകള്‍, ലാപ് ടോപ്പ്, മൊബൈല്‍ എന്നിവ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.