സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്, മുഖ്യസാക്ഷി പ്രശാന്ത് മൊഴിമാറ്റി

സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ സിപിഎം നാടകം കോടതിയിൽ പൊളിഞ്ഞു,ഈ സംഭവത്തിലെ മുഖ്യ സാക്ഷി പ്രശാന്ത് മൊഴി മാറ്റി പറഞ്ഞതോടെയാണ് ആശ്രമം കത്തിച്ചത് RSS ന്റെ മേൽ കെട്ടിവയ്ക്കാനുള്ള സിപിഎംന്റെ ഗൂഢപദ്ധിതി പൊളിഞ്ഞത് . തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായും തന്റെ സഹോദരനുമായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്ന് മുഖ്യ സാക്ഷി പ്രശാന്ത് പറഞ്ഞിരുന്നു.എന്നാൽ ക്രൈംബ്രാഞ്ചും പോലീസും തന്നെ കൊണ്ട് നിർബന്ധിച്ച് തന്റെ സഹോദരന്റെ പേര് പറയിപ്പിക്കുകയായിരുന്നു എന്നണ് അഡീ. മജിസ്ട്രേറ്റിന് മുന്നിൽ പ്രശാന്ത് വെളിപ്പെടുത്തിയത്,ഇതോടെയാണ് സിപിഎം ക്രൈംബ്രാഞ്ചും പോലീസും ഏലാം വെട്ടിലായത് .നാലര വര്‍ഷത്തിന് ശേഷം പ്രതിയെ കണ്ടെത്തി എന്നു പറഞ്ഞ് 2022 ജനുവരിയിൽ ആത്മഹത്യ ചെയ്ത പ്രകാശിന്റെ പേര് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ, ഹോംസ്റ്റെ കത്തിച്ചത് ആർഎസ്എസ് പ്രവർത്തകനാണെന്ന് തെളിഞ്ഞുവെന്ന് അവകാശപ്പെട്ട് സന്ദീപാനന്ദ​ഗിരിയും രം​ഗത്തു വന്നു. എന്നാൽ ഇതെല്ലാം സിപിഎമ്മിന്റെയും സന്ദീപാനന്ദ​ഗിരിയുടെയും മറ്റൊരു നാടകമാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. മുഖ്യ സാക്ഷി പ്രശാന്ത് മൊഴി മാറ്റി പറഞ്ഞതോടെ ആരോപണങ്ങളെല്ലാം സത്യമാണെന്ന് വീണ്ടും തെളിയുകയാണ്.

2018 ഒക്ടോബർ 27-നാണ് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. സംഭവം നടന്ന അന്നു മുതൽ, ഇതെല്ലാം സിപിഎമ്മിന്റെയും സന്ദീപാനന്ദ​ഗിരിയുടെയും നാടകമാണെന്നും അവർ തന്നെ ആസൂത്രണം ചെയ്ത് ഹോംസ്റ്റേ കത്തിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.

അതേസമയം, നമുക് അറിയാം ഇനി സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിന്റെ പിന്നിലെ ചില കാര്യങ്ങൾ എടുത്താൽ ഇതിൽ പങ്കു ആർക്കാണ് എന് വ്യക്തമാണ് .ഇതിൽ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിയെരിയുമ്പോള്‍ “തത്സമയം” ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാൻ ആരായിരുന്നു എന്ന ചോദിയം അന്നുമുതൽക്കെ ഉയർന്നതാണ് ,തീ പിടുത്തം തുടങ്ങുപോൾ മുതൽ എല്ലാം കത്ത് എരിയുന്നത് വരെ ഇയാൾ അവിടെ ഉണ്ടായിരുന്നു. മാത്രമല്ല തീ പിടുത്തം ഏറെ കുറെ കഴിഞ്ഞപ്പോഴാണ്‌ മാധ്യമങ്ങൾ ക്യാമറയുമായി വരുന്നത്. അപ്പോഴേക്കും പ്രധാന തീപിടുത്തം കഴിഞ്ഞിരുന്നു. എന്നാൽ ചാനലുകളിൽ കൃത്യമായി തീപിടുത്തത്തിന്റെ മുഴുവൻ വീഡിയോകൾ ആരോ എത്തിച്ചിരുന്നു. ചാനലുകളിൽ വന്ന വീഡിയോകൾ എല്ലാം ഏറെ കുറെ ഒന്നു തന്നെ. ഇതെല്ലാം എടുത്ത ക്യാമറമാനും ഒരാൾ തന്നെ. ആരായിരിക്കും ആ ക്യാമറമാൻ എന്ന് ആർക്കും അറിയില്ല. അതായത് വീഡിയോ ക്യാമറമാനേ അടക്കം ഒരുക്കി നിർത്തി സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ബോധപൂർവ്വം കത്തിക്കുകയായിരുന്നു. എല്ലാം ഒരു സിനിമാ ഷൂട്ടിങ്ങ് പോലെ കഥയും തിരകഥയും പ്ളാൻ ചെയ്ത് തന്നെ. സംസ്ഥാനത്ത് വർഗീയ കലാപത്തിനും, ശബരിമല സമരം തകർക്കാനും വേണ്ടി നടത്തിയ ആസൂത്രിതമായ നീക്കമാണ്‌ ഇതിനു പിന്നിൽ. തീപിടുത്തം ആദ്യം മുതൽ വീഡിയോയിൽ പകർത്തിയ ആഞ്ജാതനെ അറിയാവുന്നവർ പുറത്ത് പറയുന്നില്ല. ക്യാമറമാനേ വാടകയ്ക്ക് എടുത്ത് ഒരുക്കി നിർത്തിയ ശേഷം ആശ്രമത്തിനു തീയിട്ടത് ആരായിരിക്കും. എല്ലാത്തിനും ഉത്തരം പോലീസിനു കണ്ടെത്തിയേ തീരൂ.കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിന്റെ കേസിനെ വെല്ലുന്ന തെളിയാ കേസാക്കി സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിനു തീപിടിച്ച കേസ് മാറുകയാണ് .