പോൺതാരത്തിന് പണം നൽകിയ കേസ്, ട്രംപ് ഇന്ന് കോടതിയിൽ ഹാജരാകും, വൻ സന്നാഹവുമായി പോലീസ്

ന്യൂയോർക്ക്; ക്രിമിനൽ കേസിൽ കോടതിയിൽ ഹാജരാകുന്നതിനായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്കിലെത്തി. പ്രാദേശിക സമയം ഉച്ചക്ക് 2.15ന് കുറ്റപത്രം വായിച്ചുകേൾപ്പിക്കും. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനൽ കേസിൽ വിചാരണ നേരിടുന്നത്.

ന്യൂയോർക്ക് കോടതിക്ക് സമീപവും ട്രംപ് ടവറിന് മുന്നിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. 36,000 പോലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരിക്കുന്നത്. ക്യാപിറ്റൽ ആക്രമണത്തിന് സമാനമായ നീക്കം പ്രതീക്ഷിച്ചാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്.

മൗനം പാലിക്കുന്നതിന് പോൺ താരമായ സ്‌റ്റോമി ഡാനിയൽസിന് പണം നൽകിയതാണ് കേസ്. ന്യൂയോർക്കിലെ ട്രംപ് ടവറിലാണ് അദ്ദേഹം രാത്രി ചെലവഴിക്കുക. ഫ്‌ളോറിഡയിലെ വസതിയിൽ നിന്നാണ് അദ്ദേഹം ന്യൂയോർക്കിലെത്തിയത്. യാത്ര തിരിക്കുന്നതിന് മുമ്പ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ ഇത് വേട്ടയാണെന്ന് ട്രംപ് എഴുതി. ലോവർ മാൻഹാട്ടൻ കോടതിയിലാണ് വിചാരണ. അതിന് മുമ്പായി മാൻഹാട്ടൻ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗിന് മുന്നിൽ കീഴടങ്ങും.

അതേസമയം 2021 ലെ ക്യാപിറ്റൽ കലാപത്തിന് മുമ്പുള്ള ദിവസങ്ങളിൽ ട്രംപ് അനുകൂലികൾ വാഷിങ്ടണിലേക്കു പ്രവഹിക്കുകയിരുന്നു എന്നാൽ അതിൽ നിന്നും നിന്ന് വ്യത്യസ്തമായി, സമീപ ദിവസങ്ങളിൽ നഗരത്തിലേക്ക് പ്രതിഷേധക്കാരുടെ ഒരു ഒഴുക്കും കണ്ടിട്ടില്ലെന്ന് ന്യൂയോർക്ക് അധികൃതർ പറയുന്നു. ന്യൂയോർക്കിൽ ഒരു കലാപം ഉണ്ടാകുമെന്നതിനെ ക്കുറിച്ചു തനിക്ക് ആശങ്കയില്ലെന്നും ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ പൂർണ വിശ്വാസമുണ്ടെന്നും .”തിങ്കളാഴ്ച മിനസോട്ട സംസ്ഥാനത്ത് നടന്ന ഒരു പരിപാടിയിൽ പ്രസിഡന്റ് ജോ ബൈഡൻ, മാധ്യമപ്രവർത്തകരോട് പറഞ്ഞു: