ആദ്യ സിനിമ കഴിഞ്ഞപ്പോൾ സംഗതി കൊള്ളാമല്ലോ എന്ന് തോന്നി, സിനിമക്ക് മുൻപുള്ള ജീവിതത്തെക്കുറിച്ച് വീണ നന്ദകുമാർ

ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരും വീണയ്ക്കുണ്ട്. മലയാളം,തമിഴ് ചിത്രങ്ങളിൽ വീണ ഇതിനോടകം അഭിനയിച്ചു. മുംബൈയിൽ ആണ് വീണ നന്ദകുമാർ ജനിച്ചതെങ്കിലും ,പാലക്കാട് ജില്ലയിൽ ഒറ്റപാലം ആണ് സ്വദേശം.കടംകഥ എന്ന മലയാളം സിനിമയിലൂടെ ആണ് താരം അഭിനയ ജീവിതം ആരംഭിച്ചത്.വിനയ് ഫോർട്ട് നായകനായ ഈ ചിത്രം സെന്തിൽ രാജനാണ് സംവിധാനം ചെയ്തത്.ജോജു ജോർജ്ജ്,കിഷോർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു.പിനീട് ചില തമിഴ് ചിത്രങ്ങളിലും വീണ അഭിനയിച്ചു.

ഇപ്പോഴിതാ താരം സിനിമയിൽ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ്. സിനിമയിലെത്തും മുമ്പ് ബാങ്കിലായിരുന്നു ജോലി. പഠിച്ചത് ബിഎ ഇംഗ്ലീഷായിരുന്നു. അത് കഴിഞ്ഞു എന്തെങ്കിലും ജോലി വേണമല്ലോ എന്ന് കരുതി പഠിച്ച് പരീക്ഷ എഴുതി ബാങ്കിൽ കയറി. കുറച്ചു നാൾ അവിടെ ജോലി ചെയ്തു. അതിനിടയിൽ ഇതല്ല എന്റെ ഇടമെന്ന് മനസ്സ് പറഞ്ഞു. ഒരു വർഷം പോലും അവിടെ തികച്ചില്ല.

ആദ്യ സിനിമ കഴിഞ്ഞപ്പോൾ സംഗതി കൊള്ളാമല്ലോ എന്ന് തോന്നി. സിനിമയാണ് എന്റെയിടമെന്ന് വിശ്വസിക്കാനാണ് ഇപ്പോഴിഷ്ടം. ഇനി മറ്റേതെങ്കിലും മേഖലയിൽ ജോലി ചെയ്യാൻ കഴിയുമോ എന്നും അറിയില്ല. എന്തായാലും സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് കരുതുന്ന ആളാണ് ഞാൻ. സിനിമയിൽ ഒരുപാട് സ്വപനങ്ങളുണ്ട്. ഏതൊരു ആക്ടറിനെയും പോലെ അഭിനയ പ്രാധാന്യമുള്ള വേഷം തന്നെയാണ് ആഗ്രഹം. നാടൻ വേഷം ചെയ്തു കഴിഞ്ഞു. ഇനി വ്യത്യസ്തമായ എന്തെങ്കിലും വേഷം ചെയ്യണമെന്നുണ്ട്. ആക്ഷനും ത്രില്ലറുമൊക്കെ വലിയ ഇഷ്ടമാണ്. ആക്ഷൻ ചെയ്യാൻ ഒരവസരം കിട്ടിയാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യും. വീണ കൂട്ടിച്ചേർത്തു.