‘സ്ത്രീകൾ ആർത്തവ രക്തം മുഖത്ത് പുരട്ടുകയും കുടിയ്ക്കുകയും ചെയ്യുകയാണ്.’

സമൂഹത്തിൽ ആർത്തവത്തെ കുറിച്ചും ആർത്തവ രക്തത്തെ കുറിച്ചും പല മിഥ്വാ ധാരണകളും ഇപ്പോഴും നില നിൽക്കുന്നുണ്ട്. ആർത്തവ രക്തം അശുദ്ധമാണ് എന്നതാണ് അതിലൊന്ന്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളും വാദപ്രതിവാദങ്ങളും നടക്കുകയാണ്. എന്നാലിപ്പോഴിതാ ആർത്തവ രക്തവുമായി ബന്ധപ്പെട്ട് മറ്റൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സ്ത്രീകൾ ആർത്തവ രക്തം മുഖത്ത് പുരട്ടുകയും കുടിയ്ക്കുകയും ചെയ്യുകയാണ്.

വിദേശരാജ്യങ്ങളിൽ മിക്ക സ്ത്രീകളും ഈ രീതിയെ പിന്തുണയ്ക്കുകയും പിന്തുടരുകയും ചെയ്യുന്നു എന്നതാണ് യാതാർഥ്യം. മിനുസമായ ചർമ്മത്തിന് വേണ്ടിയാണ് ആർത്തവ രക്തം മുഖത്ത് പുരട്ടുന്നത്. ഈ രീതിയെ മെൻസ്‌ട്രുവേഷൻ മാസ്‌കിംഗ് എന്നാണ് പറയുന്നത്. അതേസമയം ഈ രീതിയെ എതിർത്ത് വിദഗ്ധർ രംഗത്ത് വന്നിട്ടുണ്ട്.

സ്ത്രീകൾ ആർത്തവ രക്തം മുഖത്ത് പുരട്ടുകയും കുടിയ്ക്കുകയും ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വിഡിയോകൾ, ടിക്ക് ടോക്ക് അടക്കമുള്ള നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. മെൻസ്‌ട്രുവേഷൻ മാസ്‌ക്കിനെ പിന്തുണയ്ക്കുന്ന ദേര്യ എന്ന യുവതി ഇതുസംബന്ധിച്ച വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദേര്യയുടെ വീഡിയോ ദശലക്ഷത്തിൽ അധികം പേരാണ് ഇതിനകം കണ്ടിരിക്കുന്നത്. മുഖത്ത് മസാജ് ചെയ്യുക മാത്രമല്ല, ചെടികളിലും ആർത്തവ രക്തം ഉപയോഗിക്കുന്നുണ്ടെന്ന് ദേര്യ പറഞ്ഞിരിക്കുന്നു.

ദേര്യയെ വിമർശിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ അടക്കം എത്തി. ‘ആർത്തവത്തിന്റെ രക്തത്തിൽ വൃത്തികെട്ടതായി ഒന്നുമില്ല. ആർത്തവ രക്തം യഥാർത്ഥ രക്തത്തിൽ നിന്ന് വ്യത്യസ്തമാണ്. ഒരു കുട്ടിയുടെ ജനനത്തിന്റെ ഉത്തരവാദിത്തവും ഈ രക്തത്തിലാണ്. അതിനാൽ കുട്ടിക്ക് ആവശ്യമായ എല്ലാ സ്റ്റെം സെല്ലുകളും പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ചർമ്മത്തിനും ശരീരത്തിനും അത് ആവശ്യമാണ്’ ദേര്യ പറഞ്ഞിരിക്കുന്നു.

സ്ത്രീകൾ ഇത്തരം പ്രവണതയിൽ നിന്നും മാറി നിൽക്കണമെന്ന് കെമിക്കൽ എഞ്ചിനീയറും സ്‌കിൻ മാസ്റ്റർക്ലാസിന്റെ സ്ഥാപകനുമായ സിഗ്‌ഡെം കെമാൽയിൽമാസ് പറയുന്നുണ്ട്. മുഖത്ത് ആർത്തവ രക്തം ഉപയോഗിച്ചാൽ മിനുസമുള്ളതാകുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയമോ ക്ലിനിക്കലോ ആയ തെളിവുകൾ ഇല്ല. നിരവധി ശുചിത്വ പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകും. കാരണം സെല്ലുലാർ അവശിഷ്ടങ്ങൾ, ഗർഭാശയ കോശങ്ങൾ, ബാക്ടീരിയ തുടങ്ങിയവ ആർത്തവ രക്തത്തിൽ അടങ്ങിയിട്ടുണ്ട് – സിഗ്‌ഡെം കെമാൽയിൽമാസ് പറഞ്ഞു.