കൊച്ചിനെ വേണ്ട, എയർപോർട്ടില്‌ പോലിസുകാരൻ കാമുകനൊപ്പം കൈപിടിച്ച് ബിൻസി പോയി, കണ്ണീരോടെ നിന്ന ഭർത്താവിനോട് നീ പോടാ എന്ന് പോലീസുകാരന്റെ ആക്രോശം

ഗൾഫിൽ നിന്നെത്തിയെ ബിൻസിയെ കൊച്ചിയിൽ സ്വീകരിക്കാൻ ഭർത്താവും കുഞ്ഞും വന്നിരുന്നു, എന്നാൽ കാമുകൻ പോലീസുകാരൻ അഷി ആന്റണി കുരിശ്ശിങ്കൽനൊപ്പം കൈപിടിച്ച് അവൾ സന്തോഷത്തോടെ പോയി, ഭർത്താവിനോട് നീ പോടാ പോയി പണി നോക്കടാ എന്നും പോലീസുകാരന്റെ പോലീസ് ഭാഷയിൽ
ആക്രോശം.മറ്റൊരുത്തന്റെ പെണ്ണിനേ കട്ട് കൊണ്ടുപോകുന്നതും അതും കൊച്ചു കുഞ്ഞിന്റെ മുന്നിലിട്ട് എന്നിട്ട് ആക്രോശവും.. ഈ ബന്ധങ്ങൾ എങ്ങിനെ ഗുണം പിടിക്കും എന്നും നീണ്ട് നില്ക്കും അധാർമ്മികമല്ലേ എന്നും ചോദ്യങ്ങൾ.. ബിൻസിക്കും പോലീസുകാരനും എതിരേ ഉയർന്നു.കുഞ്ഞുമായി ഭാര്യയേ കൂട്ടാൻ എത്തിയ ഭർത്താവ് കാണുന്നത് യുവതി വിമാനത്താവളത്തിന് പുറത്ത് വന്നപ്പോൾ മറ്റൊരു യുവാവ് കയ്യിൽ കൈപിടിക്കുകയും ഇരുവരും ചേർന്ന് കാറിലേക്ക് കയറുകയും ചെയ്യുന്നതായിരുന്നു.

8 വർഷം മുമ്പ് വിവാഹം ചെയ്ത ദമ്പതികളുടെ ഏക മകളെ വേണ്ടാ എന്ന് പറഞ്ഞ് അഷി ആന്റണി കുരിശ്ശിങ്കൽ എന്ന പോലീസുകാരനായ കാമുകന്റെ കൂടെ ബിൻസി പോവുകയായിരുന്നു. വിവാഹശേഷം ജെറിൻ ഭാര്യയായ ബിൻസി ജോസഫുമൊത്ത് ബിൻസി ജോസഫിന്റെ മാതാവിന്റെ കോട്ടയത്തുളള വീട്ടിലാണ് താമസിച്ചു കൊണ്ടിരുന്നത്. ബിൻസിയുടെ മാതാവിന്റെ വീട്ടിൽ വിവാഹശേഷം താമസിക്കണമെന്ന് വിവാഹത്തിന് മുൻപേ പറഞ്ഞുറപ്പിച്ചതിൻ പ്രകാരമായിരുന്നു ഇത്. ദുബായിൽ ജെബൽ അലിയിൽ ജോലി ചെയ്തിരുന്ന ജെറിൻ ബിൻസിയുടെ രണ്ടുപേർക്കും ഒരുമിച്ച് ജീവിക്കണമെന്ന നിർബ്ബന്ധത്തിന് വഴങ്ങിയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നതും.

ദുബായിൽ ജെബൽ അലിയിൽ ജോലി ചെയ്തിരുന്ന ജെറിൻ ബിൻസിയുടെ രണ്ടുപേർക്കും ഒരുമിച്ച് ജീവിക്കണമെന്ന നിർബ്ബന്ധത്തിന് വഴങ്ങിയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നതും എറണ്ണാക്കുളം അമൃത ഹോസ്പിറ്റലിൽ ജോലി ലഭിച്ച ബിൻസിയുടെ കൂടെ ജീവിക്കുന്നതിനായി ജെറിൻ ഊബർ ഓടിച്ച് സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു. ഭാവി ജീവിതം കരുപ്പിടിപ്പിക്കുവാൻ വേണ്ട സാമ്പത്തികം സ്വരൂപിക്കുന്നതിനായി ഇരുവരും ചേർന്ന് എടുത്ത തീരുമാനത്തിൻമേലാണ് ബിൻസി വിദേശത്ത് പോയി ജോലി ചെയ്യുകയും ജെറിൻ മകളെ പരിചരിക്കാമെന്നുള്ള ഉറപ്പിലാണ് 3 വർഷം മുൻപ് ബിൻസി സൗദി അറേബിയയിലേക്ക് പോയത്. വർഷത്തിലൊരിക്കൽ അവധിക്ക് വരികയും ചെയ്യുമായിരുന്നു.

കഴിഞ്ഞ അവധി കഴിഞ്ഞ് പോയതിന് ശേഷം ബിൻസി ജെറിനിൽ നിന്നും അകലുന്നതായി ജെറിൻ മനസ്സിലാക്കി. ബിൻസിക്ക് വിവാഹമോചനം നൽകണമെന്നും കുട്ടിയെ വിട്ടുകൊടുക്കണമെന്നും പറഞ്ഞ് ജെറിനെ മെസഞ്ചറിലൂടെ ഭീഷണി സന്ദേശങ്ങൾ അയക്കുന്നതും പതിവായിരുന്നു. ബിൻസിയുടെ മാതാവും ജെറിനെയും മകളെയും ഉപദ്രവിച്ച് വീട്ടിൽ നിന്നിറക്കി വിടുന്നതിന് ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. മകളെ ഉപദ്രവിച്ചതിനെതിരെ ജെറിൻ ചൈൽഡ് ലൈനിൽ പരാതികളും ജെറിനെ ഉപദ്രവിച്ചതിന് പോലീസ് സ്റ്റേഷനുകളിലും പരാതി നൽകിയിട്ടുണ്ട്.

ബിൻസിയുടെ അകൽച്ചയിൽ സംശയം തോന്നിയ ജെറിൻ നടത്തിയ അന്വേഷണത്തിൽ പോലീസ് കാരനുമായുള്ള അടുപ്പം ജെറിന് മനസ്സിലായി. ആൻസിയുമായി അടുപ്പത്തെ കുറിച്ച് ഫേസ് ബുക്ക് മുഖേന ചോദ്യം ചെയ്ത ജെറിനെ പോലീസ് ഉദ്യോഗസ്ഥനായ അഷി ആന്റണി ഫേസ് ബുക്കിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

കഴിഞ്ഞയാഴ്ച്ച ബിൻസി ജെറിനെ വിളിച്ച് ജെറിന്റെ വസ്തുക്കൾ എടുത്തു കൊണ്ട് പോകാൻ ആവശ്യപ്പെടുകയും അതനുസരിച്ച് ജെറിൻ എത്തിയ സമയം ബിൻസി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ജെറിനെതിരെ വീട് തകർത്തുവെന്ന് പരാതിനൽകുകയുമാണ് ഉണ്ടായത്. പോലീസ് ജെറിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പറഞ്ഞയക്കുകയും ജെറിൻ സാധനങ്ങൾ എടുക്കാൻ വീണ്ടും വന്ന സമയം ബിൻസിയും മാതാവും പോലീസ് കാമുകനും വീഡിയോ കോൺഫറൻസിലൂടെ ഗൂഡാലോചന നടത്തുന്നത് ബിൻസിയുടെ മാതാവിന്റെ സ്പീക്കർ ഫോണിലെ ശബ്ദങ്ങളിൽ നിന്നും ജെറിൻ മനസ്സിലാക്കി.

ബിൻസിയുടെ മാതാവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ജെറിൻ ഒരു മാസം മുൻപ് മകളുമായി ബിൻസിയുടെ മാതാവിന്റെ വീട്ടിൽ നിന്നും ജെറിന്റെ വീട്ടിലേക്ക് താമസം മാറ്റുകയാണുണ്ടായത്. 2 ദിവസം മുൻപ് ബിൻസി ജോസഫ് ജെറിന് ഫെയ്സ്ബുക്ക് മെസഞ്ചറിൽ വീണ്ടും ഭീഷണി സന്ദേശമയച്ചു. ജെറിൻ വായിച്ചുവെന്ന് മനസ്സിലാക്കിയ ശേഷം ബിൻസി ആ സന്ദേശം റീസെന്റ് ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. ഇരുപത്തി ആറാം തിയതി ബിൻസി നാട്ടിൽ വരുന്നുണ്ടെന്നും മകളെ വിട്ട് കൊടുത്ത് വിവാഹ മോചനം നൽകണമെന്നും അല്ലാത്തപക്ഷം കേസ് കൊടുത്ത് ജയിലിലിടുമെന്നായിരുന്നു ഭീഷണി സന്ദേശം. പോലിസ് കാരനായ അഷി ആന്റണിയുടെ അധികാരവും നിർദ്ദേശങ്ങളുമനുസരിച്ചാണ് ബിൻസി ഭീഷണി സന്ദേശമയച്ചതെന്ന് ജെറിൻ സംശയിക്കുന്നു. ഭീഷണിക്കെതിരെ ജെറിൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

മെയ് മാസം ഇരുപത്തിയാറാം തിയതി വരുമെന്ന് ജെറിനെ തെറ്റിദ്ധരിപ്പിച്ച് 2 ദിവസം മുമ്പേ ബിൻസി നാട്ടിൽ വരുന്ന വിവരം ബിൻസിയുടെ സുഹൃത്തുക്കൾ തന്നെ ജെറിനെ അറിയിച്ചതിന്റെ വെളിച്ചത്തിലാണ് ഇന്ന് റെജിൻ മകളെയും കൊണ്ട് എയർപ്പോർട്ടിൽ കാത്തുനിന്നത്. ബിൻസി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത് ഭർത്താവ് ജെറിൻ എക്സാം എഴുതുവാൻ പോയത് കാരണം ബിൻസിയുടെ പിതാവിന്റെ അനുജന്റെ മകനാണ് എയർപ്പോർട്ടിൽ കൂട്ടികൊണ്ടുപോകാൻ വരുന്നതെന്നായിരുന്നു. ഭർത്താവല്ലാതെ മറ്റൊരുവന്റെ കൂടെ പോകുന്നത് കണ്ടാൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പ്ലാൻ ചെയ്താണ് ബിൻസി വന്നതെന്നും ഇതിലൂടെ വ്യക്തമാകുന്നു. 2 ദിവസം പോലീസ് കാമുകനുമായി സുഖിച്ച് ഇരുപത്തിയാറാം തിയതി വന്നു എന്ന് ജെറിനെ തെറ്റിദ്ധരിപ്പിക്കുവാനുമായിരുന്നുവെന്ന് ജെറിൻ കരുതുന്നു.