59 ആപ്പുകൾ നിരോധിക്കാൻ കാരണം, എങ്ങിനെ ഫോണുകളിൽ നിന്നും നീക്കം ചെയ്യും

59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ച് ഡിജിറ്റൽ യുദ്ധത്തിൽ ചൈനയെ കീഴ്പെടുത്തിയപ്പോൾ ഇവിടെ നാശം മുഴുവൻ ഉണ്ടായത് ചൈനാ പക്ഷത്ത്. ഇന്ത്യക്ക് ഒരു നഷ്ടവും ഇതിൽ ഇല്ല എന്ന് മാത്രമല്ല ഇന്ത്യക്കാരുടെ അനേകം മണിക്കൂറുകൾ ജീവിതത്തിൽ ലാഭിക്കുകയും ചെയ്യും. ഒരു ശരാശരി ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരന്‌ 30 മിനുട്ട് മുതൽ 1 മണിക്കൂർ വരെ ചുരുങ്ങിയത് ദിവസത്തിൽ ഉണർന്നിരിക്കുന്ന മണിക്കൂറുകളിൽ ലാഭിക്കാം.

59 മൊബൈൽ ആപ്പുകൾ നിരോധനം ഇപ്രകാരം

ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിലും ആണ്‌ ആപ്പുകൾ സാധാരണ ഡൈൺ ലോഡ് ചെയ്യാൻ സാധിക്കുക. ഇവയുടെ ഇന്ത്യയിലെ ഇന്റർനെറ്റ് ശ്രംഖലയിൽ നിന്നും 59 ആപ്പുകൾ ആപ്പിളും ഗൂഗിളും പിൻ വലിക്കും. പിൻ വലിച്ചില്ലെങ്കിൽ ഇവ ഡമ്മിയായി അവശേഷിക്കും. ഡമ്മി പോലെ കിടക്കുന്ന ഈ ആപ്പുകൾ ഡൗൺ ലോഡ് ചെയ്യാൻ ശ്രമിച്ചാൽ “നിങ്ങളുടെ രാജ്യത്ത് ഈ ആപ്പിന്റെ സേവനം ലഭ്യമല്ല എന്ന” അറിയിപ്പ് മൊബൈൽ സ്ക്രീനിൽ തെളിയും. ഇതിനായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി ആപ്പിളിനും ഗൂഗിളിനും നിർദ്ദേശം നല്കണം

എല്ലാ രാജ്യത്തും

രാജ്യ സുരക്ഷക്കും, ജനങ്ങളുടെ സ്വകാര്യതക്കും ഭീഷണിയാകുന്ന അനവധി ആപ്പുകൾ ലോകത്തിലെ പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ലഭ്യമാകുന്ന എല്ലാ ആപ്പുകളും ഗൾഫിലും യൂറോപ്പിലും ലഭ്യമല്ല. ഉദാഹരണത്തിനു ഇന്ത്യയിൽ ലഭ്യമാകുന്ന ഫോൺ കോൾ റെക്കോഡിങ്ങ് പല ആപ്പുകളും പാശ്ചാത്യ രാജ്യങ്ങളിൽ പലയിടത്തും ലഭ്യമല്ല

ആപ്പുകളിന്മേൽ തീരുമാനമെടുക്കുന്നത് ആപ്പിളും ഗൂഗിളും

പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ മൊബൈൽ ആപ്പുകൾക്കാണ് നിലവിൽ നിരോധനം വന്നിരിക്കുന്നത്. ഗൂഗിളിനു കീഴിലാണ് പ്ലേ സ്റ്റോർ. ആപ് സ്റ്റോറിലെ ആപ്പുകളിന്മേൽ തീരുമാനമെടുക്കുന്നത് ആപ്പിളും ആയിരിക്കും. കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ട് ഉടൻ ഇവർക്ക് ഉത്തരവ് നല്കും. ഉത്തരവ് 24 മണിക്കൂറിനുള്ളിൽ ഗൂഗിളും ആപ്പിളും നടപ്പാക്കിയിരിക്കണം. അല്ലാതെ വന്നാൽ അവരുടെ സെർവറുകൾ പോലും ഇന്ത്യയിൽ ബ്ളാക്ക് ലിസ്റ്റ് ചെയ്യും.ഇന്ത്യയിൽ 59 ആപ്പുകൾക്കും പ്രവർത്തനാനുമതി നൽകാതിരിക്കാനാണു തീരുമാനമെന്നും ഐടി മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. നിരോധിക്കപ്പെട്ട ആപ്പുകളിൽ പലതും നിലവിൽ ഒട്ടേറെ ഫോണുകളിൽ പ്രവർത്തിക്കുന്നുണ്ട്.അതേസമയം 59 ആപ്പുകളും ബ്ലോക്ക് ചെയ്യണമെന്ന് വിവിധ ഫോൺ കമ്പനികൾക്ക് കത്തു നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇതുവഴിയും നിലവിലെ ഫോണുകളിൽ നിരോധനം എങ്ങനെ സാധ്യമാകുമെന്നത് അവ്യക്തമാണ്.

നിലവിൽ ആപ്പുകൾ ഡൗൺ ലോഡ് ചെയ്തവർക്ക് എന്തു സംഭവിക്കും

ആപ്പുകൾ ഡൗൾ ലോഡ് ചെയ്തിട്ടുണ്ട് എങ്കിലും ആപ്പുകളുടെ സെർവറുകൾ അവയുടെ ഉടമസ്ഥർ എവിടെയാണോ ഏല്പ്പിച്ചിരിക്കുന്നത് ആ കമ്പിനികളിൽ ആയിരിക്കും. അവർക്ക് ആപ്പുകൾ നിശ്ചലമാക്കാൻ സാധിക്കും. അതായത് ആപ്പുകളുടെ പ്രവർത്തനം താറുമാറാക്കുകയോ ആപ്പുകളുടെ അപ്ഡേറ്റ് നല്കാതിരിക്കുകയോ ചെയ്യാം. മാത്രമല്ല രാജ്യത്തേ ഇന്റർനെറ്റ് ദാദാക്കൾക്ക് ഈ ആപ്പുകളുടെ സെർവറിലേക്കുള്ള ഇന്റർനെറ്റ് ഉപയോഗ റൂട്ടുകൾ റദ്ദ് ചെയ്യാനും സാധിക്കും. അതായത് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന 59 ആപ്പുകളും സമീപ ദിവസം തന്നെ നിശ്ചലമായി തീരും. കേന്ദ്ര സർക്കാർ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും വാർത്താ ഏജൻസി റോയിട്ടേഴ്സിനോട് ഗൂഗിൾ വ്യക്തമാക്കി. എന്നാൽ ആപ്പിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആപ്പുകൾ എന്തുകൊണ്ട് നിരോധിച്ചു

രാജ്യസുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി വ്യക്തമായ വിവരം ഐടി മന്ത്രാലയത്തിനു ലഭിച്ചിട്ടുണ്ട്. 20 കോടിയോളം പേരാണ് ടിക്ടോക് ഇന്ത്യയിൽ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. 14 കോടിയാണ് ‘ലൈക്കീ’ ആപ്പിന്റെ ഡൗൺലോഡ്. യുസി ബ്രൗസർ 11.7 കോടി. ഹലോ ആപ്പാകട്ടെ ഹിന്ദിയിലും മലയാളത്തിലും ഉൾപ്പെടെ ലഭ്യമാക്കിയിരുന്നു.മലയാളികൾ അടക്കം ഉപയോഗിക്കുന്ന നവ മാധ്യമം ആയിരുന്നു ഹലോ എന്ന പ്ളാറ്റ് ഫോം. എന്നാൽ ഇവ എല്ലാം ഫോണിലേക്ക് ഇസ്റ്റാൾ ചെയ്യുമ്പോൾ വ്യക്തികളുടെ വിവരങ്ങൾ ആപ്പ് ഉടമസ്ഥർക്ക് ലഭ്യമാകും എന്നാണ്‌ കണ്ടെത്തൽ. ഇതിൽ ആപ്പിൽ തന്നെ സൗകര്യം ഉണ്ട്. അതായത് അനേക കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ, ജനന തിയതി, ഇമെയിൽ, ബാങ്ക് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എല്ലാം ഇതിനകം തന്നെ ചൈനയിൽ എത്തിയിരിക്കുന്നു എന്നതാണ്‌ അപകടകരമായ കാര്യം. സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ രൂപീകരിച്ച ദി ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററും ആഭ്യന്തര മന്ത്രാലയവും ഈ 59 ആപ്പുകൾ നിരോധിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു. ക്രമസമാധാനനിലയെ പോലും തകർക്കും വിധമുള്ള പ്രവർത്തനങ്ങളിലേക്കും ചില ആപ്പുകൾ വഴിമരുന്നിട്ടു. ഇതോടൊപ്പം ഡേറ്റ സുരക്ഷ സംബന്ധിച്ചും മന്ത്രാലയത്തിനു കീഴിലെ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന് (സിഇആർടി–ഇന്ത്യ) ഒട്ടേറെ പരാതി ലഭിച്ചിരുന്നു. ടിക് ടോക്കും, യുസി ബ്രൗസറും, ഹലോയും, ഷെയറിറ്റുമടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്രസർക്കാർ നിരോധിക്കുമ്പോൾ, ചൈനീസ് ടെക് വിപണിയ്ക്ക് ഇത് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പ്. ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ വിപണി ഇന്ത്യയുടേതാണ്. ചൈനയിൽത്തന്നെ എല്ലാ സാമൂഹ്യമാധ്യമങ്ങൾക്കും പ്രവേശനവുമില്ല. ‘കരിനിയമങ്ങൾ’ എന്ന് വിളിക്കാവുന്ന ഐടി നിയമങ്ങളുള്ള ചൈനയേക്കാൾ ഡിജിറ്റൽ കമ്പനികൾക്ക് പ്രിയം, താരതമ്യേന വളരെ ഉദാരമായ ഐടി നിയമം നിലനിൽക്കുന്ന ഇന്ത്യൻ വിപണിയായിരുന്നു. സാമൂഹ്യമാധ്യമങ്ങളെല്ലാം വലിയ ലാഭം കൊയ്ത ഇന്ത്യൻ വിപണിയെന്ന വലിയ ലോകമാണ് ഒറ്റയടിക്ക് ചൈനീസ് ടെക് ഭീമൻമാർക്ക് നഷ്ടമാകുന്നത്.

ചൈനീസ് ആപ്ലിക്കേഷനുകൾ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ അപകടത്തിലാകും.അതിനാലാണ് അടിയന്തരമായി ഈ ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള ഉത്തരവിറക്കിയതെന്നും കേന്ദ്ര ഐടി മന്ത്രാലയം അറിയിക്കുന്നത്