ഈ പ്രായത്തിലും മഞ്ജുവിന്റെ എനർജിക്ക് മുന്നിൽ നമിക്കുന്നുവെന്ന് ആരാധകർ

ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തി തന്റെതായ ഒരിടം ഉണ്ടാക്കിയെടുത്ത നടിമാരില്‍ ഒരാളാണ് മണ്ജു വാര്യര്‍. അതുകൊണ്ട് തന്നെ മഞ്ജു വാര്യര്‍ അഭിനയം നിര്‍ത്തിപ്പോയപ്പോള്‍ എല്ലാവരും മലയാളികള്‍ വിഷമിച്ചു. ഇനിയും മികച്ച വേഷങ്ങള്‍ ചെയ്യുവാന്‍ സാധിക്കുമെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി 2014ല്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ തിരിച്ചെത്തി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു.

പിന്നീടങ്ങോട്ട് തുടരെ തുടരെ സിനിമകളില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച് തുടങ്ങി. മലയാളത്തില്‍ മാത്രമല്ല തമിഴിലേക്കും മഞ്ജു വാര്യര്‍ അരങ്ങേറുകയും ചലഞ്ചിങ്ങായ കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്തു. 44 എത്തിയെങ്കിലും മഞ്ജു വാര്യര്‍ക്ക് ഇപ്പോഴും 24 കാരിയുടെ ചുറുചുറുക്കും ചെറുപ്പവുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ പുറത്തിറങ്ങിയ ആയിഷ എന്ന സിനിമയിലെ മഞ്ജുവിന്റെ ഡാന്‍സ് നമ്പര്‍.

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി മുമ്പ് റിലീസ് ചെയ്ത പോസ്റ്ററുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ആയിഷ ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തും. ആമിര്‍ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം. ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളില്‍ ഒരുങ്ങുന്നത്.

ക്ലാസ്‌മേറ്റ്‌സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ആയിഷയിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മഞ്ജുവിന്റെ വീഡിയോ ഗാനം വൈറലാണ്. ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു വാര്യരെ വീഡിയോയില്‍ കാണാം. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

പ്രഭുദേവയുടേതാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. കണ്ണില്‍ കണ്ണില്‍് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയനാണ്. ബികെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്.

പാട്ട് വൈറലായതോടെ മഞ്ജുവിന്റെ പ്രായവും എനര്‍ജിയും സിനിമാ പ്രേമികള്‍ ചര്‍ച്ച ചെയ്യുകയാണ്. നാല്‍പത്തിനാലാം വയസിലും മഞ്ജുവിന്റെ എനര്‍ജി സമ്മതിച്ചേ മതിയാകൂ, ക്ലാസിക്കല്‍ ഡാന്‍സറിയിരുന്നിട്ടും മനോഹരമായി നൃത്തം ചെയ്തു, ഡാന്‍സിലും കൊറിയോഗ്രഫിയിലും ഞങ്ങള്‍ തൃപ്തരല്ലെങ്കിലും മഞ്ജുവിന്റെ എനര്‍ജിയും മെയ് വഴക്കവും അഭിനന്ദനം അര്‍ഹിക്കുന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോ സോങിന് ലഭിക്കുന്നത്. പലരും വീഡിയോ സോങിലെ കൊറിയോഗ്രഫിയെ വിമര്‍ശിക്കുന്നുണ്ട്. സ്റ്റേപ്പുകളില്‍ പുതുമയില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വളരെ നാളുകള്‍ക്ക് ശേഷമാണ് ഇത്രത്തോളം എനര്‍ജയില്‍ മഞ്ജു വാര്യര്‍ സിനിമാറ്റിക്ക് ഡാന്‍സ് ചെയ്യുന്നത് പ്രേക്ഷകര്‍ കാണുന്നത്.