ടോം ആൻഡ് ജെറി കാണുമ്പോൾ കരഞ്ഞ ഒരേ ഒരു കുട്ടി ഞാനാകും, ദിയക്ക് ജന്മദിനാശംസയുമായി അഹാന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. അച്ഛനെ പോലെ തന്നെ തന്റെ പാഷനും അഭിനയമാണെനന്ന് അഹാന വ്യക്തമാക്കി കഴിഞ്ഞു. നായികയായും സഹ നടിയായുമൊക്കെ തിളങ്ങി നിൽക്കുകയാണ് താരം. അഹാന നായികയായി ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അഹാന. പലപ്പോഴും തന്റെ നിലപാടുകൾ സോഷ്യൽ മീഡിയകളിലൂടെ താരം തുറന്ന് പറയാറുമുണ്ട്. ഇത്തരത്തിൽ ചിലപ്പോഴൊക്കെ വിമർശനവും നേരിടേണ്ടതായി വന്നിട്ടുണ്ട്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ അഹാന സോഷ്യൽ മീഡിയകൾ വഴി പങ്കുവെയ്ക്കാറുണ്ട്. അനിയത്തി ദിയക്ക് ജന്മദിനാശംസകൾ നേർന്നെത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിങ്ങനെ

ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ഞാൻ ടോമും ദിയ ജെറിയുമായിരുന്നു എന്ന് അച്ഛനുമമ്മയും എപ്പോഴും പറയും. കാരണം, ടോം കൂട്ടത്തിൽ വലുതും വികൃതിയും ജെറി ചെറുതും ക്യൂട്ടുമായിരുന്നു. അതുകൊണ്ടുതന്നെ ടോം ആൻഡ് ജെറി കാണുമ്പോൾ എനിക്കെപ്പോഴും പരാജിതയെപ്പോലെ തോന്നും. കാരണം സ്വാഭാവികമായും എപ്പിസോഡിന്റെ അവസാനത്തിൽ ജെറി എപ്പോഴും ഓവർ സ്മാർട്ടായി ടോമിനെ മറികടക്കും. ഈ ലോകത്തിലേക്ക് വച്ചുതന്നെ, ടോം ആൻഡ് ജെറി കാണുമ്പോൾ കരഞ്ഞ ഒരേ ഒരു കുട്ടി ഞാനാകും. ജെറിക്ക് ജന്മദിനാശംസകൾ, നിരവധിപ്പേരാണ് ദിയക്ക് ജന്മദിനാശംസയുമായെത്തിയിരിക്കുന്നത്.

അഹാനയെ പോലെ യൂട്യൂബിലും ഏറെ സജീവമാണ് ദിയ. ഡാൻസ് വീഡിയോകളും ഇടയ്ക്ക് ദിയ പങ്കുവയ്ക്കാറുണ്ട്. എല്ലാവരും ഓസി എന്നു വിളിക്കുന്ന ദിയ ആണ് വീട്ടിലെ ഏറ്റവും വികൃതി എന്നാണ് സഹോദരിമാർ ഒറ്റസ്വരത്തിൽ പറയുന്നത്.