എന്റെ സൗന്ദര്യം പുറമെ കാണുന്ന ശരീരത്തിലത്തിലോ തൊലിയുടെ നിറമോ അല്ല, സൂര്യ പറയുന്നു

പലപ്പോഴും ശരീര വണ്ണം കുറഞ്ഞതിന്റെയും കൂടിയതിന്റെയും പേരില്‍ പലരും അനുഭവിക്കേണ്ടി വരുന്ന പരിഹാസമാണ് ബോഡി ഷെയ്മിങ്. ഇത്തരത്തില്‍ ബോഡിഷെയ്മിങ് നടത്തി പരിഹസിക്കുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും കലാകാരിയുമായ സൂര്യ. എന്റെ സൗന്ദര്യം പുറമെ കാണുന്ന ശരീരത്തിലോ തൊലിയുടെ നിറമോ അല്ല. പരിഹസിക്കുന്നവരുടെ ഇഷ്ടത്തിന്റെ പതിമടങ്ങ് തന്റെ ശരീരത്തെ സ്‌നേഹിക്കുന്നുവെന്നും സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഭര്‍ത്താവ് ഇഷാനുമൊത്തുള്ള ചിത്രത്തിനൊപ്പമാണ് സൂര്യയുടെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

തടിച്ചി ,ആന, പര്‍വ്വതം, ഭൂതം, അയ്യോ തടി കുറയ്ക്കു അപ്പോഴ സുന്ദരി മെലിയുന്നതാ സൗന്ദര്യം ഇനിയും മാറത്ത ലോകം മെലിഞ്ഞവര്‍ സുന്ദരി ആണ് എന്നുള്ള കാഴ്ചപാട് നിങ്ങളുടെ തിമിരം ബാധിച്ച കണ്ണിലാണ് ആന എന്താ ഒരു മോശം മൃഗമാണോ?? ഞങ്ങളുടെ കുടുബത്തില്‍ സ്വന്താമായി ഒരാന ഉള്ളത് [ ഞാന്‍ ] അഭിമാനം തന്നെയാ കൂടെ അതിനെ നോക്കാന്‍ കഴിവുള്ള ഒരു പാപ്പാനും ഉണ്ട് എന്തേ?

ഞാന്‍ എന്റെ ശരീരത്തെ എന്റെ വണ്ണത്തെ ഇഷ്ടപ്പെടുന്നു …I Love My body പിന്നെ നിങ്ങള്‍ക്ക് എന്ത് കുഴപ്പം??? നിറത്തിന്റെയും ശരീരത്തിന്റെയും ജെന്‍ഡര്‍ ജാതി മത വര്‍ണ്ണവിവേചനം നിര്‍ത്താറായില്ലെ എന്റെ സൗന്ദര്യം പുറമെ കാണുന്ന ശരീരത്തിലത്തിലോ തൊലിയുടെ നിറമോ അല്ല വീണ്ടും പറയുന്നു നിങ്ങളുടെ ഇഷ്ടത്തിന്റെ പതിമടങ്ങ് ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു ഇനി എനിക്ക് തടി കൂടിയാല്‍ കുറക്കാനും അല്ല കുട്ടണമെങ്കില്‍ കൂടാനും അറിയാം അത് എന്റെ ഇഷ്ട്ടം Plz stop body shaming