സര്‍വീസ് നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ഗതാഗതമന്ത്രി

ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സ്വകാര്യ ബസ് സര്‍വീസ് സംസ്ഥാനത്ത് ആരംഭിച്ചു. കൊച്ചിയിലും ഇടുക്കിയിലും തിരുവനന്തപുരത്തും പാലക്കാട്ടും ബസുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. തൃശൂരില്‍ 85 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

സാമൂഹിക അകലം പാലിച്ച്‌ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. സാമ്ബത്തിക പ്രതിസന്ധി ഇല്ലെങ്കില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ബസ് ഉടമകള്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മിനിമം ബസ് ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്നലെ സര്‍വ്വീസ് നടത്തിയ അഞ്ച് സ്വകാര്യ ബസുകളുടെ ചില്ലുകള്‍ അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. സംഭവത്തെക്കുറിച്ച്‌ പൊലിസ് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സര്‍വീസ് നടത്താന്‍ താല്‍പര്യമുള്ള സ്വകാര്യ ബസുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് ബസ്സുകള്‍ ഓടുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സംരക്ഷണം ഉറപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.