സ്വാമി വിവേകാനന്ദൻ മത്സ്യം കഴിച്ചതിനേ വിമർശിച്ച സ്വാമി അമോഘ് ലീലയേ പുറത്താക്കി

സ്വാമി വിവേകാനന്ദനെയും രാമകൃഷ്ണ പരമഹംസനെയും കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ സന്യാസി അമോഘ് ലീലാ ദാസിന് നിരോധനം ഏർപ്പെടുത്തി.ഒരു വൈറൽ വീഡിയോ ക്ലിപ്പിൽ, സ്വാമി വിവേകാനന്ദൻ മത്സ്യം കഴിക്കുന്നതിനെ സന്യാസി അമോഘ് ലീലാ ദാസ് വിമർശിച്ചിരുന്നു. ഒരു സന്ന്യാസി എങ്ങിനെ മറ്റൊരു ജീവിയെ ഭക്ഷണം ആക്കും എന്നും സദ്‌വൃത്തനായ ഒരാൾ ഒരിക്കലും ഒരു ജീവിയെയും ഉപദ്രവിക്കില്ലെന്നും ആയിരുന്നു സ്വാമി വിവേകാനന്ദനെതിരേ നടത്തിയ വിമർശനം.എല്ലാ പാതകളും ഒരേ ലക്ഷ്യത്തിലേക്കല്ല നയിക്കുന്നതെന്നു വിമർശിച്ച് സ്വാമി ശ്രീരാമ കൃഷ്ണ പരമഹംസന്റെ ആദർശങ്ങൾക്കെതിരെയും വിമർശനം നടത്തിയിരുന്നു

അമോഘ് ലീലാ ദാസ് രാമകൃഷ്ണ മഠത്തിൽ ഉൾപ്പെട്ട സന്യാസികൂടിയായിരുന്നു. എന്നാൽ ഇദ്ദേഹത്തേ പുറത്താക്കുന്ന വിവരം ഇപ്പോൾ അറിയിച്ചിരിക്കുന്നത് ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് ആണ്‌.

സന്യാസിമാർ ശുദ്ധ പുരുഷന്മാരാണ്‌, ശുദ്ധ പുരുഷന്റെ ഹൃദയം കരുണയിൽ നിറഞ്ഞതായിരിക്കും. അങ്ങിനെയുള്ള ഹൃദയത്തിലേക്ക് സിഗരറ്റ് വലിച്ച് പുക വിടുന്നത് ശരിയോ എന്നും വിവേകാനന്ദന്റെ ശീലങ്ങളേ സൂചിപ്പിച്ച് സന്യാസി അമോഘ് ലീലാ ദാസ് ചോദിച്ചു.ലഹരി വസ്തുക്കളും മാംസഹാരാവും അംഗീകരിക്കാൻ ആകില്ല.സന്യാസി എപ്പോഴും സാധു പുരുഷന്മാരാണ്‌. അവർക്ക് എങ്ങിനെ മറ്റ് സാധു പുരുഷൻ ആയിരിക്കെ മറ്റ് ജീവികളേ ഭക്ഷിക്കാൻ ആകും എന്നും സന്യാസി അമോഘ് ലീലാ ദാസ് ചോദിച്ചിരുന്നു