എല്ലാവരും എന്നെ നോക്കണം, എന്റെ ഒപ്പം ഫോട്ടോ എടുക്കണം എന്നുള്ള തോന്നല്‍ ഉണ്ടായിരുന്നു – അമൃത സുരേഷ്

വര്‍ഷങ്ങള്‍ക്കു മുന്നെ പട്ടുപാവാടയൊക്കെ ഇട്ട് തനിനാടനായി വന്ന പാട്ടുകാരി അല്ല അമൃത സുരേഷ് ഇപ്പോള്‍ ലുക്കൊക്കെ ആകെ മാറി മോഡേണായി. വര്‍ഷങ്ങള്‍ക്കിപ്പുറം സംഗീത രംഗത്ത് സജീവമാകുമ്പോള്‍ പാട്ടു കൊണ്ടു മാത്രമല്ല ലുക്കിലും അമൃത ശ്രദ്ധേയമാണ്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ മകള്‍ക്കൊപ്പം വീട്ടില്‍തന്നെ ചിലവഴിക്കുകാണിപ്പോള്‍. ഒരു സ്വാകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം.


കുട്ടിക്കാലം മുതലേ തന്നെ ജനശ്രദ്ധ കിട്ടാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ആളുകള്‍ അടുത്തേക്ക് വരുന്നതും ഫോട്ടോ എടുക്കാന്‍ വരുന്നതുമൊക്കെ ഇഷ്ടമാണ്. എല്ലാവരും എന്നെ നോക്കണം എന്ന തോന്നല്‍ അന്നേയുണ്ടായിരുന്നെന്നും അമൃത പറഞ്ഞു.

പാപ്പു എന്ന് വിളിപ്പേരുള്ള മകള്‍ അവന്തികയെക്കുറിച്ചും അമൃത വാചാലയായി. ആരുടേയും മുന്നില്‍ തലകുനിക്കാതെ മകള്‍ സ്വന്തം ലക്ഷ്യം നേടുന്നതാണ് തന്‍രെ സ്വപ്നമെന്നും അമൃത പറഞ്ഞു. ബിഗ് ബോസിലെത്തിയപ്പോഴും മകളെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ചായിരുന്നു അമൃത സംസാരിച്ചത്. മത്സരത്തില്‍ തുടരുന്നില്ലെന്നും വീട്ടില്‍ പോവാനാഗ്രഹമുണ്ടെന്നുമായിരുന്നു അമൃത പറഞ്ഞത്. ഇതിന്റെ പിറ്റേ ദിവസമായിരുന്നു ബിഗ് ബോസ് നിര്‍ത്തുകയാണെന്നറിയിക്കാന്‍ മോഹന്‍ലാല്‍ എത്തിയത്. താന്‍ കഴിഞ്ഞ ദിവസം ഇത് പറഞ്ഞതല്ലേയുള്ളൂവെന്നായിരുന്നു അമൃത പറഞ്ഞത്. അവന്തികയുടെ മേക്കപ്പിന് ഇരുന്ന് കൊടുത്ത അമൃതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആയിരുന്നു. എജി വ്ളോഗില്‍ വീണ്ടും പാപ്പു എത്തിയതിന്‍രെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

കുട്ടിക്കാലം മുതലേ തന്നെ അമൃത സംഗീതം പഠിച്ചിരുന്നു . റിയാലിറ്റി ഷോയ്ക്ക് പിന്നാലെയായി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്. ഇതിനിടയിലായിരുന്നു ബാലയുമായുള്ള വിവാഹവും. വിവാഹ ശേഷവും പാട്ടില്‍ സജീവമായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു. മകള്‍ അവന്തിക അമൃതക്കൊപ്പമാണ് താമസം. അമൃതം ഗമയ എന്ന ബാന്‍ഡുമായി സജീവമാണ് അമൃത. നിരവധി വേദികളില്‍ ഈ ബാന്‍ഡ് പെര്‍ഫോം ചെയ്തിട്ടുണ്ട്. പുതിയ കംപോസിഷനിലേക്ക് കടക്കുന്നതിനിടയിലാണ് ഇവര്‍ ബിഗ് ബോസിലേക്ക് എത്തിയത്. സഹോദരിക്കൊപ്പമായാണ് അമൃത എത്തിയത്. ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. അവസാനനിമിഷമാണ് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചതെന്ന് അമൃത പറഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു പരിപാടി അവസാനിപ്പിച്ചത്.