എന്ത് പ്രണയത്തിന്റെ പേരില്ലെങ്കിലും റഹ്മാൻ ചെയ്തത് ക്രൂരതയാണ്, കുറിപ്പ്

നെന്മാറ അയിലൂരിൽ യുവാവ് കാമുകിയെ 10 വർഷം സ്വന്തം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവം വൈറലായിരുന്നു. അയിലൂരിലെ റഹ്‌മാനാണ് കാമുകിയായ സജിതയെ സ്വന്തം വീട്ടിൽ പത്ത് വർഷം ആരുമറിയാതെ ഒളിപ്പിച്ചത്. മൂന്നു മാസം മുമ്പ്‌ വീട് വിട്ടിറങ്ങിയ റഹ്‌മാനെ കഴിഞ്ഞ ദിവസം സഹോദരൻ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തിൽ നിർണായകമായത്.. വിഷയത്തിൽ ആൻസി വിഷ്ണു എന്ന യുവതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു

കുറിപ്പിങ്ങനെ

സജിത പത്തുവർഷത്തോളം ഒരു മുറിയിൽ ജീവിതം, പുറത്ത് വന്നപ്പോൾ ആ പെൺകുട്ടി വിളറി, അനാരോഗ്യ എന്നിട്ട് അതിന് പ്രണയം എന്ന ആവരണം, ആലോചിച്ച് തീരുമാനം എടുക്കാൻ പഠിക്കാതിരുന്ന കാലത്ത് ഒരു മുറിക്കുള്ളിൽ ആയി പോയവൾ, അങ്ങനെ തന്നെയേ അതിനെ വിശേഷിപ്പിക്കാൻ കഴിയുള്ളു.പ്രണയ വിവാഹങ്ങൾക്ക് എപ്പോഴും തടസം നില്കുന്നത് സമൂഹത്തിന്റെ ഇനിയും മാറാത്ത ഒരു വൈകല്യമെന്നേ വിളിക്കാൻ കഴിയുള്ളൂ, പത്തു വർഷം ആ പെൺകുട്ടി എങ്ങനെ ശ്വസിച്ചു, എങ്ങനെ ജീവിച്ചു, അവൾ മരവിച്ച് പോയിരിക്കില്ലേ,ജാതിയും മതവും നിറവും പണവും നോക്കിയുള്ള വിവാഹങ്ങൾക്ക് ഇനിയെങ്കിലും നമ്മൾ പിന്തുണ നൽകരുത്,

പ്രണയവും,സ്വാതന്ത്ര്യവും ആവോളം ആസ്വദിക്കേണ്ട പ്രായത്തിൽ സമൂഹത്തെ പേടിച്ചു ജീവിക്കേണ്ടി വന്ന സജിതയെ നമ്മൾ ഓർക്കണം,എല്ലാത്തിനുമപ്പുറം ഇത് റഹ്മാന്റെയും സജിതയും ഗതികേടായിരുന്നിരിക്കാം, എങ്കിലും ഇതിൽ വാഴ്ത്ത പെടാൻ ഒന്നുമില്ല, പത്തു വർഷം ആ പെൺകുട്ടി കടന്നുപോയ മാനസികാവസ്ഥ, അനുഭവിച്ച വിഷാദങ്ങൾ, എണ്ണി എണ്ണി കടന്നുപോയ രാപകലുകൾ എല്ലാം നമ്മളൊന്ന് ഓർക്കണം.
പ്രണയത്തെ വെറുത്ത് പോയിരിക്കില്ലേ ആ കുട്ടി,റഹ്മാന്, സജിതക്ക് നേരിടേണ്ടി വന്നത് സമൂഹത്തിന്റെ ക്രൂരതയാണ്,ഒരു തരം അടിച്ചമർത്തലാണ്, ആ കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമാണ് നടന്നത്, എന്ത് പ്രണയത്തിന്റെ പേരില്ലെങ്കിലും റഹ്മാൻ ചെയ്തത് ക്രൂരതയാണ്, പതിനെട്ടു വയസിൽ, തീരുമാനം എടുക്കാൻ അറിയാത്ത പ്രായത്തിൽ ആ പെൺകുട്ടിയെ അങ്ങനെ മുറിക്കുള്ളിൽ ആക്കരുതായിരുന്നു. ഇതിന് പ്രണയം എന്ന ആവരണം ദയവു ചെയ്ത് കൊടുക്കരുത്