രാധിക സുരേഷ് ഗോപിയും അശരണർക്ക് സഹായവുമായി

ആയിര കണക്കിനു രോഗികൾക്കും അശരണർക്കും ആശ്വാസമാവുകയാണ്‌ നടൻ സുരേഷ് ഗോപിയുടെ കുടുംബം. ഭർത്താവിനു പിന്നാലെ ഭാര്യ രാധികാ സുരേഷും ഇതാ അശരണരെ സഹായിക്കാൻ ഇറങ്ങി. ശ്രീ സുരേഷ് ഗോപിയുടെ സാമൂഹ്യ സേവന ട്രസ്റ്റ് നൽകിയ പി പി ഇ കിറ്റുകൾ ശ്രീമതി രാധികാ സുരേഷും,മകൻ
ഗോകുൽസുരേഷും ചേർന്ന് സേവാഭാരതിക്ക് കൈമാറി

ആയിരകണക്കിന് അശരണർക്ക് അവലം ബമായ ശ്രീ. സുരേഷ് ഗോപിക്കും കുടുംബത്തിനും ഇതോടെ ആരാധകരുടെ അഭിനന്ദനം ഒഴുകുകയാണ്‌. തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റത് ഒന്നും തന്റെ സമൂഹ സേവനത്തിനുള്ള പെർ ഫോമൻസിനേ ബാധിക്കില്ലെന്നും ജനങ്ങൾക്കൊപ്പം തന്നെ ഉണ്ടാകും എന്നും സുരേഷ് ഗോപി സൂചിപ്പിക്കുകയാണ്‌.കിറ്റുകൾ കല്ലിയൂർ പഞ്ചായത്തുൾപ്പെടെയുള്ള കോവളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ 200 പി പി ഇ കിറ്റുകൾ ആണ്‌ വിതരണം ചെയ്യുന്നത്

സിനിമാ പ്രേമികളും താരങ്ങളുടെ ആരാധകരുമൊക്കെ ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിയിരുന്നു അന്ന്.അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകളുമായി മകനും നടനുമായ ഗോകുൽ സുരേഷും രംഗത്തെത്തിയിരുന്നു. ദമ്പതിമാരുടെ ഒന്നിച്ചുള്ള സഹായ പ്രവർത്തനങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.പതി പ്രണയ വിവാഹങ്ങൾ സിനിമയിൽ അരങ്ങേറുമ്പോൾ രാധികയുടേതും സുരേഷ് ഗോപിയുടേതും പക്കാ അറേഞ്ച്ഡ് മാര്യേജായിരുന്നു.1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവർ വിവാഹിതരായത്. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു പോലും വാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിക്ക് അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ വിവാഹം ആലോചിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.