എന്റെ കണ്ണ് നിറഞ്ഞപ്പോളെല്ലാം ഒരു ദൈവത്തെ പോലെ ഒറ്റവാക്കില്‍ ആ സങ്കടങ്ങളെല്ലാം മായ്ച്ചുകളയുന്ന മനുഷ്യന്‍, സുരേഷ് ഗോപിയെ കുറിച്ച് അഞ്ജന

മലയാളികളുടെ പ്രിയപ്പെട്ട നടനും പൊതു പ്രവര്‍ത്തകനുമാണ് സുരേഷ് ഗോപി. തന്നാലാകുന്ന സഹായം അദ്ദേഹം അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കാറുണ്ട്. എംപി സ്ഥാനം ഒഴിഞ്ഞിട്ടും പൊതു പ്രവര്‍ത്തനങ്ങളുമായി സജീവമാണ് സുരേഷ് ഗോപി. ഇപ്പോള്‍ താരത്തെ കുറിച്ച് അഞ്ജന ഉഷ എന്ന പെണ്‍കുട്ടി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ജിഎന്‍പിസി എന്ന ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയിലാണ് അഞ്ജന കുറിപ്പ് പങ്കുവെച്ചത്.

എന്റെ കണ്ണ് നിറഞ്ഞപ്പോളെല്ലാം ഒരു ദൈവത്തെ പോലെ ഒറ്റവാക്കില്‍ ആ സങ്കടങ്ങളെല്ലാം മായ്ച്ചുകളയുന്ന മനുഷ്യനാണ് ഇന്നെന്നെ പരീക്ഷാ ഫീസും അടച്ച് യാത്ര അയച്ചിരിക്കുന്നത് . ഒരൊറ്റ മെസേജില്‍ അര മണിക്കൂര്‍ ദൈര്‍ഘ്യത്തിനുള്ളില്‍ എന്റെ അരികിലെത്തിയ ആളാണ്.- അഞ്ജന പറയുന്നു.

അഞ്ജനയുടെ വാക്കുകള്‍ ഇങ്ങനെ, നിങ്ങളെപ്പോഴെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ചില മനുഷ്യരിലാണ് അവരുടെ പ്രവര്‍ത്തിയിലാണ് ദൈവമിരിക്കുന്നതെന്ന്….. സുരേഷേട്ടാ… ഏട്ടന്‍ പറഞ്ഞത് പോലെ മിടുക്കിയായ് പരീക്ഷ എഴുതാന്‍ ഞാനിന്ന് മഹാരാഷ്ട്രയിലേയ്ക്ക് പോവുകയാണ് ..

എന്റെ കണ്ണ് നിറഞ്ഞപ്പോളെല്ലാം ഒരു ദൈവത്തെ പോലെ ഒറ്റവാക്കില്‍ ആ സങ്കടങ്ങളെല്ലാം മായ്ച്ചുകളയുന്ന മനുഷ്യനാണ് ഇന്നെന്നെ പരീക്ഷാ ഫീസും അടച്ച് യാത്ര അയച്ചിരിക്കുന്നത്. ഒരൊറ്റ മെസേജില്‍ അര മണിക്കൂര്‍ ദൈര്‍ഘ്യത്തിനുള്ളില്‍ എന്റെ അരികിലെത്തിയ ആളാണ്.. പോയ് മിടുക്കിയായ് പരീക്ഷ എഴുതി വാ എന്നൊരു വാക്കിനിപ്പുറം എന്റെരു നന്ദി വാക്ക് കേള്‍ക്കാന്‍ പോലും നിക്കാതെ ഒരു ചിരിയില്‍ ഒരു കുന്ന് സ്വപ്നങ്ങളും തന്ന് ആള് പോയി .