ഒരുപാട് തടി കുറക്കില്ല, അത് തനിക്ക് ചേരില്ല, തുറന്നുപറഞ്ഞ് അനു സിതാര

ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച്‌ വിവാഹം കഴിച്ചത്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം.താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്‌ടവുമാണ്. അടുതത്തിടെയാണ് അനു സിതാര മെലിഞ്ഞ ഫോട്ടോ പങ്കുവെച്ചത്. നിരവധിപേരാണ് അഭിനന്ദനവുമായെത്തിയത്. ഇപ്പോളിതാ ഒരുപാട് തടി കുറക്കില്ലെന്നും അത് തനിക്ക് ചേരില്ലെന്നുംതുറന്നു പറയുകയാണ് അനു. വാക്കുകൾ,

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ട സമയത്ത് ആറു കിലോ കുറഞ്ഞെന്ന് അറിയാമായിരുന്നു. പിന്നീട് വെയിറ്റിങ് സ്‌കെയിൽ വാങ്ങിയപ്പോൾ രണ്ട് കിലോ കൂടി കുറഞ്ഞു. 55 കിലോ വരെ തടി കുറച്ചാൽ മതി. ഒരുപാടൊന്നും കുറയ്‌ക്കേണ്ട. രാമന്റെ ഏദൻതോട്ടം സമയത്തെ തടി ആക്കിയെടുക്കണം എന്നാണ് തന്‌റെ അഗ്രഹം,

ദിവസേനയുളള നൃത്ത പരിശീലനത്തോടൊപ്പം ഒരു ഡയറ്റ് ഫോളോ ചെയ്യുന്നത് നല്ലതാണെന്നാണ് ഉണ്ണിയേട്ടൻ പറഞ്ഞത്. അങ്ങനെ ഡയറ്റിനെ കുറിച്ച് അദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് ഒട്ടും ചെയ്യാൻ പറ്റില്ലെന്ന് തോന്നി. വെറുതെ ചോദിച്ചതാണല്ലേ ഗുണ്ടുമണി എന്ന് ഉണ്ണിയേട്ടൻ കളിയാക്കിയപ്പോൾ അതൊരു വെല്ലുവിളിയായിട്ട് സ്വീകരിക്കുകയായിരുന്നു. ആദ്യം മടിയുണ്ടായിരുന്നെങ്കിലും പിന്നാലെ വാശി വന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും മാറ്റങ്ങൾ വന്നു. അനു മെലിഞ്ഞല്ലോ എന്ന് ആളുകൾ പറഞ്ഞപ്പോൾ അത് ആത്മവിശ്വാസം നൽകി.

ഡയറ്റും നൃത്തപരിശീനവും കൃത്യമായി ഫോളോ ചെയ്തു. ആദ്യമൊക്കെ കിതയ്ക്കുമായിരുന്നു. എന്നാൽ ഇപ്പോഴതില്ല. മൂന്ന് ലിറ്റർ വെളളം ദിവസം കുടിക്കണം. തുടക്കത്തിൽ ബുദ്ധിമുട്ടുളള കാര്യമായിരുന്നെങ്കിലും ഇപ്പോൾ കുഴപ്പമില്ല. രാവിലെ 7.30ന് പ്രഭാത ഭക്ഷണം, മുട്ടയുടെ വെളളയും ഓറഞ്ച് ജ്യൂസും രാവിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ഉച്ചയ്ക്ക് ബ്രൗൺ റൈസ്, വൈകുന്നേരം അഞ്ച് മണിയോടെ അത്താഴം കഴിക്കും. രാത്രി വിശക്കുകയാണെങ്കിൽ പച്ചക്കറി കഴിക്കും