അയാളുടെ 15 നമ്പറുകൾ ബ്ലോക്ക് ചെയ്തു, ആരാധകനിൽ നിന്നുണ്ടായ ശല്യത്തെക്കുറിച്ച് അനുശ്രി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

അനുശ്രീ സ്വകാര്യ മാധ്യമത്തിനി നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങളെക്കുറിച്ച് അനുശ്രീ ശ്രമിച്ചു. മോശം കമന്റുകൾ കാരണം ഫേസ്ബുക്കിൽ ഒന്നും പോസ്റ്റ് ചെയ്യാറില്ലെന്ന് അനുശ്രീ പറയുന്നു. കുറേക്കൂടി നല്ല പ്രതികരണങ്ങൾ വരാറ് ഇൻസ്റ്റ​ഗ്രാമിൽ നിന്നാണ്.പണ്ടാരം ഫേസ്ബുക്ക് ഒന്ന് നിർത്തിക്കൂടെ എന്നെനിക്ക് തോന്നും. എന്ത് പറഞ്ഞാലും പോസിറ്റീവായി എടുക്കാത്ത കുറേ ആളുകൾ. എന്തിട്ടാലും അതിൽ നെ​ഗറ്റീവ് മാത്രം കാണുന്നെന്നും നടി ആരോപിച്ചു.

അടുത്തിടെ ചേട്ടൻ മുണ്ടിട്ടതിനാൽ എനിക്കും ഷോർട്സ് ഇടാമെന്ന് പറഞ്ഞ തമാശയ്ക്ക് വന്നത് മോശം കമന്റുകളാണ്. സഹോദരൻ ഷർട്ടിട്ടില്ലെങ്കിൽ അനുശ്രീ അങ്ങനെ തന്നെ ചെയ്യുമോ എന്നൊക്കെ പറഞ്ഞ് കമന്റുകൾ. എന്ത് ഫ്രസ്ട്രേഷനായിട്ടുള്ളവരാണിവരെന്ന് ഞാൻ കരുതും.

രാവിലെ പത്രം വായിക്കുന്ന പോലെ ഫേസ്ബുക്കിൽ കയറി കുറ്റം പറയുന്നവരോട് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിക്കാനുള്ളത്. ഒന്നുമില്ലെങ്കിലും രണ്ട് വാഴയെങ്കിലും വെക്കൂയെന്നും നടി തുറന്നടിച്ചു. തനിക്കുണ്ടായ ഒരു ആരാധക ശല്യത്തെക്കുറിച്ചും അനുശ്രീ സംസാരിച്ചു. ഭ്രാന്ത് പിടിച്ചത് പോലുള്ള ആളുണ്ടായിരുന്നു.

ഇയാൾക്കെങ്ങനെ എന്റെ നമ്പർ കിട്ടിയതെന്ന് അറിയില്ല. പേര് പറഞ്ഞാൽ അയാൾക്ക് മനസ്സിലാവും. പതിനഞ്ച് നമ്പർ ഞാൻ ബ്ലോക്ക് ചെയ്ത് കാണും. ഫേസ്ബുക്കിൽ, ഇൻസ്റ്റ​ഗ്രാമിൽ നിരവധി ഐ‍ഡികളുണ്ടാക്കി മെസേജ് ചെയ്തു. ​ഗുഡ് മോണിം​ഗും സംഭവങ്ങളും മാത്രമാണ്. മോശമായി ഒന്നും പറയാറില്ല. പക്ഷെ എനിക്കൊരു വിമ്മിഷ്ടം തോന്നിയത് പുള്ളിയോട് മാത്രമാണ്, അനുശ്രീ പറഞ്ഞു.

ഇതല്ലാതെ വരുന്ന ആരാധക മെസേജുകളൊന്നും തനിക്ക് ശല്യമായി തോന്നിയിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി. വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞവരുണ്ട്. പക്ഷെ അതൊന്നും തനിക്ക് ശല്യമായി തോന്നിയിട്ടില്ലെന്നും അനുശ്രീ പറയുന്നു. സിനിമകളിലെ കഥാപാത്രങ്ങളെ പോലെ തന്നെ സ്വാഭാവികത നിറഞ്ഞതാണ് അനുശ്രീയുടെ സംസാരവും. അതിനാൽ തന്നെ നടിയെ ഇഷ്ടപ്പെടുന്നവരും ഏറെയാണ്.

ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധിക്കപ്പെട്ട അനുശ്രീ നിരവലധി ചിത്രങ്ങളിൽ അഭിനയിച്ചു. റെഡ്‌വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കൻഡ്‌സ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവർണ്ണതത്ത, ഓട്ടോർഷ, മധുരരാജ, സേഫ്, ഉൾട്ട, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.