ഇവൻ ഞങ്ങളുടെ രാജകുമാരൻ, മകന്റെ ചിത്രം പങ്കിട്ട് അനുശ്രി

ബാലതാരമായി വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായ താരം അനുശ്രീ. ക്യാമറാമാൻ വിഷ്ണുവാണ് അനുശ്രീയുടെ ഭർത്താവ്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ ആണ്. ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അടുത്തിടെയാണ് താരം അമ്മയായത്.

ഗർഭിണിയായപ്പോൾ നടത്തിയ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും അനുശ്രീ പങ്കുവെച്ചിരുന്നു. മകന്റെ ചിത്രങ്ങൾ ഇപ്പോൾ അനുശ്രീ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

‘ഇവൻ ഞങ്ങളുടെ രാജകുമാരൻ ആരവ് ബേബി… മാതൃത്വം എല്ലാം മാറ്റും…’ എന്നാണ് മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ കുറിച്ചത്. ​ മകന്റെ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്.

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയെ ആണ് ഈ സീരിയലിൽ അവതരിപ്പിച്ചത്. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. അനുശ്രീ എന്നാണു യഥാർഥ പേര്. അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.