കുട്ടികളേ സ്കൂളിൽ വിടാതെ പൂട്ടിയിട്ട് മാതാപിതാക്കൾ, നെടുമ്പാശേരിയിൽ നിന്നുള്ള കാഴ്ച

നെടുമ്പാശേരി അത്താണിയിൽ ആസാമികളായ ഒരു കുടുംബം ഒരു വർഷമായി ജോലിക്കു പോകുന്നത് 5 കുട്ടികളേ പകൽ മുഴുവൻ പൂട്ടിയിട്ട് . സ്കൂളിൽ പോകേണ്ട കുട്ടികളേയാണ്‌ ഇത്തരത്തിൽ ഒരു വർഷമായി വീട്ടിൽ പൂട്ടിയിടുന്നത്. 3 പെൺ മക്കളും 2 ആൺ കുട്ടിയുമാണ്‌. സ്കൂളിൽ പോകാതിരിക്കാൻ കാരണം ചോദിച്ചപ്പോൾ കാര്യമായി ഒന്നും ഇല്ല. എന്തിനാണ്‌ മക്കളേ ഇങ്ങിനെ വീട്ടിൽ പൂട്ടിയിടുന്നത് എന്ന് ചോദിച്ചപ്പോൾ കുട്ടികൾ പുറത്തേക്ക് ഇറങ്ങാതിരിക്കാനാണ്‌ എന്ന് മറുപടി. കർമ്മ ന്യൂസ് സംഘം കുട്ടികളേ പൂട്ടിയിട്ടിരിക്കുന്നത് അറിഞ്ഞ് എത്തിയപ്പോൾ വീടിന്റെ ജനലും വാതിലും എല്ലാം പൂട്ടി അടച്ച് നിലയിൽ ആയിരുന്നു. തുടർന്ന് നാട്ടുകാരും ചേർന്ന് കുട്ടികളുടെ അമ്മയേ ജോലിക്ക് പോയ സ്ഥലത്ത് നിന്നും വിളിച്ച് വരുത്തുകയായിരുന്നു.

കുട്ടികൾ ആസാമിൽ നിന്നായാലും കേരളത്തിൽ ജീവിക്കുമ്പോൾ ഇവിടുത്തേ നിയമങ്ങൾ കർശനമായും ബാധമകാണ്‌. ഖജനാവിൽ നിന്നും ഓരോ മാസവും കോടികൾ വിഴുങ്ങുന്ന ബാലാവകാശ കമ്മീഷനും, കമ്മീഷൻ അംഗങ്ങളും, ജീവനക്കാരും, ചൈൽഡ് ലൈൻ അധികൃതരും സാമൂഹ്യ ക്ഷേമ വകുപ്പും ഒന്നും ഇത് കാണുന്നില്ല. ഈ കുട്ടികൾ വീടിനുള്ളിൽ കിടന്ന് ഇങ്ങിനെ വളർന്നാൽ പ്രായമാകുമ്പോൾ പുറത്ത് വരുന്നത് ഏത് കോലത്തിലായിരിക്കും. വിവരവും വിദ്യാഭ്യാസവും സംസ്കാരവും നമ്മുടെ നാടും ഒന്നും അറിയാതെ ഇത്തരത്തിലൊ വളർന്നാൽ നാളെ നല്ല ഒന്നാന്തിരം സമൂഹ വിരുദ്ധരോ ക്രിമിനലുകളോ ഒക്കെയായി ഇവർ മാറും.

ഈ കുട്ടികളേ പൂട്ടിയിട്ട് കഴിയുമ്പോൾ വീടിനുള്ളൈൽ അപായങ്ങൾ വന്നാൽ ആരു ഉത്തരവാദിത്വം വഹിക്കും. ഇത്തരത്തിൽ വീടിനുളിലും വാഹനത്തിനുള്ളിലും കുട്ടികളേ പൂട്ടിയിടുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യവും കൂടിയാണ്‌. ഇതിനെതിരേ നടപടി എടുക്കാൻ പോലീസിനടക്കം 5 ഡിപാർട്ട്മെന്റുകൾക്ക് അധികാരം ഉണ്ട് എങ്കിലും ആരും തിരിഞ്ഞ് നോക്കുന്നില്ല.