ബാലഭാസ്‌കറിന്റെ അപകടമരണം, ഭാര്യ ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി സിബിഐ, ചടുല നീക്കം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത തുടരുകയാണ്. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. പലകാര്യങ്ങളും ബാലുവിന്റെ ഭാര്യ ലക്ഷ്മി അന്വേഷണ സംഘത്തോടും മറ്റുള്ളവരോടും മറച്ചുവെച്ചു എന്നും ആരോപണമുണ്ട്. അന്വേഷണം ഏറ്റെടുത്ത സിബിഐ ഇപ്പോള്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി വീണ്ടും സിബിഐ രേഖപ്പെടുത്തി. ലക്ഷ്മിയുടെ സഹോദരന്റെയും മൊഴികള്‍ സിബിഐ എടുത്തു. അപകടം ഉണ്ടാക്കിയ യാത്രയെ കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. എന്നാല്‍ വരും ദിവസങ്ങളില്‍ വേണ്ടി വന്നാല്‍ ഇവരെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് സിബിഐ നീങ്ങും. ബാലഭാസ്‌കറിന്റെ പിതാവ് ഉള്‍പ്പെടെ കൂടുതല്‍ പേരുടെ മൊഴിയും സി.ബി.ഐ രേഖപ്പെടുത്തും.

ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ അപകടം 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് ഉണ്ടായത്. മരണം സംഭവിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. അപകടയാത്രയില്‍ ഒപ്പമുണ്ടായിരുന്ന ആളും അതിഗുരുതരമായി പരുക്ക് പറ്റിയ ആളും എന്ന നിലയിലാണ് ലക്ഷ്മിയുടെ മൊഴിയെടുത്തത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന്‍ നായരുടെയും ഡിവൈ.എസ്.പി ടി.പി. അനന്ദകൃഷ്ണന്റെയും നേതൃത്വത്തിലെ സംഘം രണ്ടര മണിക്കൂറോളം ലക്ഷമിയുമായി സംസാരിച്ചു.

ലക്ഷ്മിയുമയി ബന്ധപ്പെട്ട ദുരൂഹതകൾ ഇങ്ങിനെ..അപകട സമയത്ത് ആരാണ്‌ കാർ ഓടിച്ചത് എന്ന് ലക്ഷ്മിയും ഡ്രൈവർ അർജുനനും വ്യത്യസ്ഥമായി പറയുന്നു..അർജുൻ എന്ന് ലക്ഷ്മി..ബാല ഭാസ്കർ എന്ന് അർജുൻ. ഇവർ 2 പേരും അല്ല മൂന്നാമത് മറ്റൊരാൾ എന്ന് സാക്ഷി കലാഭവൻ സോബി. ബാലഭാസ്കറുടെ സാമ്പത്തിക ഇടപാടുകൾ ഒന്നും പുറത്ത് പറയാത്തെ ഭാര്യയുടെ ഒളിച്ചു കളികൾ. ബാലഭാസ്കറുടെ സ്വർണ്ണ കടത്ത് വിവരങ്ങൾ കൃത്യമായി പുറത്ത് വന്നിട്ടും വിവരങ്ങൾ ഭാര്യ ഒളിപ്പിക്കുന്നു. ഭർത്താവിന്റെ ഏറ്റവും വലിയ സ്വകാര്യതയായ പേഴ്സണൽ മൊബൈൽ ഭാര്യ ലക്ഷ്മി എന്തിന്‌ തമ്പിക്ക് ഗിഫ്റ്റായി നല്കി. ഈ തമ്പി സ്വർണ്ണ കള്ളകടത്തിൽ പ്രതിയായ ആളാണ്‌. ഇതു തന്നെ ലക്ഷ്മിയും സ്വർണ്ണ കടത്ത് ലോബിയുമായി ഉള്ള ബന്ധം സംശയിക്കുന്നു. അപകട സമയത്ത് കാറിലുണ്ടായിരുന്ന പണവും സ്വർണ്ണവും എന്തിനായിരുന്നു..ഏറ്റവും ഒടുവിൽ അപകട ശേഷം കുഞ്ഞിനേ വിളിച്ച് കരഞ്ഞതും മറ്റും ….അത് ലക്ഷ്മി ആയിരുന്നു  എന്ന ബാലഭാസ്കറുടെ വെളിപ്പെടുത്തൽ.. ആ ശബ്ദം ലക്ഷ്മിയുടേതല്ലേ എന്ന് ബാലഭാസ്ക്കർ പറഞ്ഞു- വെളിപ്പെടുത്തൽ…ഡോ. ഫൈസൽ അണ്‌ ബാലഭാസ്കറുടെ ഈ മരണ മൊഴി പുറത്ത് വിട്ടത്.

തൃശൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് ഹോട്ടലിൽ മുറി എടുത്ത ശേഷവും രാത്രി തിടുക്കത്തിൽ മടങ്ങാൻ നിർബന്ധിച്ചത് ലക്ഷ്മിയോ? ബാല ഭാസ്കറുടെ സ്വർണ്ണ കടത്തുകാരായ കൂട്ടുകാരുമായുള്ള ഫോൺ കോളുകൾ എടുത്തിരുന്നത് ലക്ഷ്മിയോ? ബാല ഭാസ്കറുടെ മാതാപിതാക്കളുമായി സംഭവത്തിന്റെ യഥർഥ വസ്തുത വിശദീകരിക്കാൻ ഇനിയും ലക്ഷ്മി തയ്യാറാകാത്തതും അവരുമായി സഹകരിക്കാത്തതും… ബാലഭാസ്‌കറെ ബോധരഹിതനായ നിലയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതെന്ന വാദമാണ് ഡോ ഫൈസൽ തള്ളിയിരിക്കുന്നത്. കാറിൽ ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് ഉണർന്നതെന്നു പറഞ്ഞ ബാലഭാസ്‌കർ ഭാര്യയെയും മകളെയും അന്വേഷിച്ചു. കാറിൽ ഉറങ്ങുകയായിരുന്നെന്നും വലിയ ശബ്ദം കേട്ടാണ് ഉണർന്നതെന്നും ബാലഭാസ്‌കർ പറഞ്ഞു. പുറമേ ഗുരുതരമായ മുറിവുകൾ ശ്രദ്ധയിൽപെട്ടിരുന്നില്ല.

അപകടത്തിൽ പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി നിലവിളിക്കുന്നുണ്ടായിരുന്നു.അത് ലക്ഷ്മിയുടെ ശബ്ദമല്ലേ എന്നും അവർക്ക് എങ്ങനെയുണ്ടെന്നും ബാലഭാസ്‌കർ ചോദിച്ചു. അവർക്ക് കുഴപ്പമില്ലെന്ന് മറുപടി നൽകി. കുഞ്ഞിനെക്കുറിച്ച് ബാലഭാസ്‌കർ അന്വേഷിച്ചു. ഈ ആശുപത്രിയിൽ കൊണ്ടുവന്നിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ എത്തിക്കുമ്പോഴും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റുമ്പോഴും ബാലഭാസ്‌കറിനു ബോധം ഉണ്ടായിരുന്നു. പത്ത് മിനിറ്റിലേറെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. പിന്നീട് ബന്ധുക്കളെത്തി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നേരത്തെ ക്രൈംബ്രാഞ്ചിന് ലക്ഷ്മി മൊഴി നല്‍കിയിരുന്നു,. തൃശൂരിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരികെ പോരുമ്പോഴാണ് അപടം സംഭവിച്ചത്. ഈ സമയം താനും മകളും മുന്നിലെ സീറ്റില്‍ ആയിരുന്നെന്നും ബാല ഭാസ്‌കര്‍ പിന്നിലെ സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നെന്നും ലക്ഷ്മി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നും ലക്ഷ്മി മൊഴി നല്‍കി. ഇക്കാര്യങ്ങള്‍ ലക്ഷ്മി സിബിഐയോടും പറഞ്ഞെന്നാണ് വിവരം. വരുംദിവസങ്ങളില്‍ ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാവും വിശദമായ അന്വേഷണത്തിലേക്ക് കടക്കുക.

സിബിഐ പ്രാധമികമായി അന്വേഷിക്കുക അപകടം ആസൂത്രിതമാണോ എന്നാണ്. അങ്ങനെയെന്ന് തെളിഞ്ഞാല്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളും സുഹൃത്തുക്കളായ പ്രകാശന്‍ തമ്പിയുടെയും വിഷ്ണു സോമസുന്ദരത്തിന്റെയും സ്വര്‍ണക്കടത്ത് ബന്ധവും അന്വേഷിക്കും. അപകടത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് ക്രൈംബ്രാഞ്ച് ശാസ്ത്രീയ തെളിവുകളോടെ സ്ഥിരീകരിച്ചത്. ഇതില്‍ തൃപ്തരാകാതെ മാതാപിതാക്കള്‍ നല്‍കിയ പരാതിയാണ് സി.ബി.ഐ അന്വേഷണത്തിന് കളമൊരുക്കിയത്.