വിവാഹം കഴിഞ്ഞനാളിലെ ഫോട്ടോ പങ്കിട്ട് ബീന ആന്റണി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു.

ഇപ്പോൾ ബീന പങ്കുവെച്ച പഴയകാല ചിത്രമാണ് വൈറൽ ആവുന്നത്. വിവാഹം കഴിഞ്ഞ ഉടനെയുള്ള ആ നാളുകൾ എന്ന് പറഞ്ഞു കൊണ്ട് മനോജിനൊപ്പമുള്ള ചിത്രം ബീന പങ്കിട്ടത്. ആദ്യ നാളുകളിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല എന്നും സുഹൃത്തുക്കളായിരുന്നു ഞങ്ങൾ എന്നും ബീന പറഞ്ഞിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു.

90കളുടെ തുടക്കത്തിൽ ദൂരദർശനിലെ സീരിയലിൽ അഭിനയിച്ചിരുന്നു ബീന ഇതിനിടെയാണ് മനോജുമായി പ്രണയത്തിലാവുന്നത്. മനോജിനെ കാണുന്നതിനു മുമ്പ് തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എന്ന് ബീന പറഞ്ഞിരുന്നു, അത് കുറെ നാളത്തെ പ്രണയമായിരുന്നു എന്നാൽ അയാൾ ചതിക്കുകയാണെന്ന് മനസ്സിലായതോടെ അതിൽ നിന്ന് പിന്തിരിഞ്ഞു. ഇതിനുശേഷമാണ് മനോജുമായി പ്രണയത്തിൽ ആകുന്നത്.