‘ബിജെപി ഇന്ത്യയെ പിന്നോട്ടടിയ്‌ക്കുന്നു പോലും, പറയുന്നതാര്? രാജ്യത്തെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്‌ത്തിയ കോൺഗ്രസും, ഏത് വികസനത്തെയും എതിർക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും

പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ്. നിരവധി വാദപ്രതിവാദങ്ങൾക്കും പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്കരണങ്ങൾക്കുമൊടുവിൽ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ദേശീയ തലസ്ഥാനത്ത് ആഘോഷപൂർവ്വം നടന്നിരിക്കുന്നു. ഇത് വെറും ഒരു കെട്ടിടമല്ല, 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതീകമാണെന്നാണ് പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത്.

നീതിയുടെയും സദ്ഭരണത്തിന്റെയും പ്രതീകമായ ‘സെങ്കോൽ’ സ്ഥാപിച്ചുകൊണ്ടാ യിരുന്നു പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കുന്നത്. എന്നാൽ ഉദ്ഘാടന ചടങ്ങിനെയും സെങ്കോൽ സ്ഥാപനത്തേയും പുതിയ പാർലമെന്റ് മന്ദിരത്തെയും ഉൾപ്പെടെ ക്രൂശിക്കുകയും ബിജെപി ഇന്ത്യയെ പിന്നോട്ട് നയിക്കുകയാ ണെന്ന് വിമർശിക്കുകയും ചെയ്യുന്ന കേരളത്തിലെ ഇടതുവലത് പാർട്ടികൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്.

പി ശ്യാംരാജിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

‘ബിജെപി ഇന്ത്യയെ പിന്നോട്ടടിയ്‌ക്കുന്നു പോലും! പറയുന്നതാര്? അര നൂറ്റാണ്ടോളം ഈ രാജ്യം ഭരിച്ച്, ഇന്ത്യയെ കുഴിയിൽ നിന്നും പടുകുഴിയിലേക്ക് ചവിട്ടിത്താഴ്‌ത്തിയ കോൺഗ്രസ് പാർട്ടിയും, കഴിഞ്ഞ നൂറ്റാണ്ടിലെഴുതിയ ഒരു പുസ്തകം മാത്രമാണ് ശരിയെന്ന് വിശ്വസിച്ച് മുഴുവൻ വികസനത്തേയുമെതിർത്ത കമ്യൂണിസ്റ്റ് ‘സെമറ്റിക്’ പാർട്ടിയും.

ഓർമയുണ്ടോ ആയിരം രൂപ അക്കൗണ്ടിലേക്കയയ്‌ക്കാൻ 50 രൂപയുടെ ഓട്ടോക്കൂലിയും കൊടുത്ത് ബാങ്കിൽ ക്യൂ നിന്നൊരു കാലം? ഏഴര രൂപയുടെ പച്ചക്കറി വാങ്ങിയാൽ എങ്ങനെ ഡിജിറ്റിൽ പേയ്മെൻ്റ് നടത്താൻ കഴിയുമെന്ന് പാർലമെൻ്റിൽ ചിദംബരം പരിഹസിച്ചൊരു കാലം? ആ ബാങ്കുകളെ ഓരോ ഇന്ത്യക്കാരന്റെയും വിരൽ തുമ്പുകളിലെത്തിച്ചത്, ഈ BJP സർക്കാരാണ്.

ദുർഗന്ധം വമിയ്‌ക്കുന്ന, മനുഷ്യവിസർജനം പേറുന്ന റെയിൽവേ ട്രാക്കുകൾ ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമായിട്ട് വെറും 9 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്ന് ഓർക്കണം. കരിപിടിച്ച, കിതച്ചു നീങ്ങുന്ന ട്രെയിനുകൾക്ക് പകരം ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന 100% ഇന്ത്യയിൽ നിർമിച്ച അത്യാധുനിക വന്ദേ ഭാരത് ട്രെയിനുകൾ മലയാളികളായ നമ്മളും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.

പഴയ ജമ്മു കശ്മീരിൽ പോയവർക്കറിയാം. ജമ്മുവിനേയും കശ്മീരിനേയും തമ്മിൽ ബന്ധിപ്പിയ്‌ക്കാൻ മഞ്ഞു കാലമായാൽ സഞ്ചാര യോഗ്യമല്ലാത്ത ജമ്മു -ശ്രീനഗർ ദേശീയപാത മാത്രമാണുണ്ടായിരുന്നത്. ഇന്ന് ബിജെപി സർക്കാർ ഛനാബ് നദിയ്‌ക്ക് കുറുകേ ഈഫലിനെക്കാൾ പൊക്കത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം നിർമിച്ച് കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേയ്‌ക്ക് കൂടുതൽ ചേർത്തു നിർത്താൻ പോകുന്നു.

ഒരിക്കൽ നമ്മെ അടക്കി ഭരിച്ച ബ്രിട്ടണെ പിന്തള്ളി നാമിന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്.. ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു. പണ്ട് കാലത്ത് ആയുധങ്ങൾക്ക് വേണ്ടി നാം വിദേശ രാജ്യങ്ങളുടെ ദയ കാത്തു നിന്നിട്ടുണ്ടെങ്കിൽ ഇന്ന് നാം സ്വയം ആയുധങ്ങളും വാഹനങ്ങളും നിർമ്മിയ്‌ക്കാൻ പര്യാപ്തമായിരിക്കുന്നു. പ്രചണ്ഡ് ഹെലികോപ്ടറുകൾ ഒരുദാഹരണം മാത്രം.

അരിക്കൊമ്പനെ പിടിച്ചു കൊണ്ടു പോയ റോഡ് കണ്ട് പുളകം കൊണ്ട ഇടത് മന്ത്രിമാരും “കു”ബുദ്ധി ജീവികളുമെല്ലാം പിന്നീടാണ് അത് NH- 85 ആണെന്ന് മനസിലാക്കിയതും.. 7 ൽ നിന്നും 22 ലേക്ക് AllMSകൾ, 16 ൽ നിന്നും 23 ലേക്ക് IITകൾ, ഇതെല്ലാം BJP സർക്കാർ വന്നതിന് ശേഷം സ്ഥാപിയ്‌ക്കപ്പെട്ടതാണ്.. പിന്നെ ചെങ്കോൽ, അത് ഞങ്ങളുടെ പോളിസിയാണ്, ഓർമപ്പെടുത്തലാണ്.. ജീവിതത്തിന്റെ സായാഹ്നങ്ങളിലേക്ക് കാലെടുത്ത് വയ്‌ക്കുന്ന വയ്‌ക്കുന്ന വിദേശ രാജ”കുമാരന്മാരുടേയും, കുമാരിമാരുടേയും” കിരീടധാരണം ആഘോഷമാക്കുന്ന നിങ്ങൾക്ക് ഇവിടുള്ളതിൽ കൂടുതലൊന്നും അവിടുണ്ടായിരുന്നില്ലെന്ന ഓർമപ്പെടുത്തൽ.’ പി. ശ്യാംരാജ് ഫേസ്ബുക്കിൽ കുറിച്ചു.