‘ബ്ര​ഹ്​​മ​പു​രം മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ്​ ‘ഹൈ ​റി​സ്ക്’ മേ​ഖ​ല’

കൊ​ച്ചി . തു​ട​രെ തീ ​പീ​ടി​ക്കു​ന്ന ബ്ര​ഹ്​​മ​പു​രം മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ്​ ‘ഹൈ ​റി​സ്ക്’ മേ​ഖ​ല​യാ​ണെ​ന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന. ബ്ര​ഹ്​​മ​പു​രം മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ ന​ട​ത്തി​പ്പി​ൽ നി​ർ​ണാ​യ​ക നി​ർ​ദേ​ശ​വു​മാ​യി അ​ഗ്​​നി​ര​ക്ഷാ​സേ​ന. തു​ട​രെ തീ ​പീ​ടി​ക്കു​ന്ന മാ​ലി​ന്യ​സം​സ്​​ക​ര​ണ പ്ലാ​ന്‍റ്​ ‘ഹൈ ​റി​സ്ക്’ മേ​ഖ​ല​യാ​ണെ​ന്നാ​ണ്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ നി​ർ​ണാ​യ​ക നി​ർ​ദേ​ശ​ങ്ങ​ളി​ലൊ​ന്ന്.

110 ഏ​ക്കർ വരുന്ന പ്ര​ദേ​ശ​ത്ത് നി​ന്ന് മാ​ലി​ന്യം പൂ​ർ​ണ​മാ​യും നീ​ക്കു​ന്ന​തു​വ​രെ പ്ലാ​ന്‍റി​നെ മു​ഴു​സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​നം ഒരുക്കണമെന്നും, കേ​ന്ദ്രീ​കൃ​ത ക​ൺ​ട്രോ​ൾ റൂം ​സ​ജ്ജ​മാ​ക്കി വേ​ണം ഇ​ത്​ ന​ട​പ്പാ​ക്കേ​ണ്ട​തെന്നും റീ​ജ​ന​ൽ ഫ​യ​ർ ഓ​ഫി​സ​ർ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പറയുന്നു. ​ കൊ​ച്ചി​യെ വി​ഷ​പ്പു​ക ശ്വ​സി​പ്പി​ച്ച തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന്​ റീ​ജ​ന​ൽ ഫ​യ​ർ ഓ​ഫി​സ​ർ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കിയിട്ടുള്ളത്.

നാ​ല് ഫ​യ​ർ യൂ​നി​റ്റി​നെ ബ്ര​ഹ്​​മ​പു​ര​ത്ത് ഇപ്പോൾ നി​യോ​ഗി​ച്ചിരിക്കുകയാണ്. 110 ഏ​ക്ക​റി​ലു​ള്ള ബ്ര​ഹ്​​മ​പു​രം മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റി​നു​ള്ളി​ലേ​ക്ക്​ ആ​ർ​ക്കും ക​യ​റി​ച്ചെ​ല്ലാ​മെ​ന്ന​ത്​ തീ​പി​ടി​ത്ത സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കുകയാണ്. അ​തു​കൊ​ണ്ട്​ തന്നെ 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണ സം​വി​ധാ​ന​മൊ​രു​ക്കു​ന്ന ത​ര​ത്തി​ൽ സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം. ഒ​പ്പം അ​ട​ച്ചു​റ​പ്പു​ള്ള സം​വി​ധാ​ന​മോ സെ​ക്യൂ​രി​റ്റി സം​വി​ധാ​ന​മോ ഒ​രു​ക്കി​യാ​ൽ ബാ​ഹ്യ ഇ​ട​പെ​ട​ൽ കുറക്കാൻ കഴിയും. ഇ​തി​നൊ​പ്പം ബ്ര​ഹ്​​മ​പു​ര​ത്ത് വാ​ച്ച് ട​വ​റു​ക​ളും പൊ​ലീ​സ് പ​ട്രോ​ളി​ങ്ങും ന​ട​പ്പാ​ക്കു​ക​യും സ്ഥാ​പി​ത​മാ​ക്കു​ക​യും വേ​ണ​മെ​ന്നും ഫയർ ഫോഴ്സ് നിർദേശിക്കുന്നുണ്ട്.

മു​പ്പ​തി​ലേ​റെ അ​ടി ഉ​യ​ര​ത്തി​ലാ​ണ് ബ്ര​ഹ്​​മ​പു​ര​ത്ത്​​ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഒ​രു കൂ​ന​ക്ക്​ തീ​പി​ടി​ച്ചാ​ൽ മ​റ്റു​ള്ള​വ​യി​ലേ​ക്ക്​ വേഗത്തിൽ പടരുകയാണ് ചെയ്യുക. ഇ​ത്​ ത​ട​യാ​ൻ കൂ​ന​ക​ൾ​ക്കി​ട​യി​ൽ പ​ത്ത​ടി വീ​തി​യി​ൽ ഒഴിച്ചിടൽ നടത്തണം. അ​തി​നൊ​പ്പം ഓ​രോ കൂ​ന​ക്ക്​ ചു​റ്റും വാ​ട്ട​ർ ക​ർ​ട്ട​ൻ അതായത് പൈ​പ്പി​ലൂ​ടെ നാ​ല്​ ഭാ​ഗ​ത്തും ഒ​രേ സ​മ​യം വെ​ള്ള​മൊ​ഴു​ക്കാ​നു​ള്ള സം​വി​ധാ​നം ഉണ്ടാക്കണം. ഇ​തു​വ​ഴി തീ ​പി​ടി​ച്ച കൂ​ന​ക​ളി​ൽ അ​തി​വേ​ഗം തീ ​അ​ണ​ക്കാൻ കഴിയും. മാ​ലി​ന്യ​ക്കു​ന്നു​ക​ളു​ടെ ഉ​യ​രം കു​റ​ക്ക​ണ​മെ​ന്നും മാ​ലി​ന്യ​പ്ലാ​ന്‍റി​ന​ക​ത്തേ​ക്ക്​ അ​തി​വേ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളെ​ത്താ​നു​ള്ള റോ​ഡു​ക​ൾ ഒ​രു​ക്ക​ണ​മെ​ന്നും ക​ട​മ്പ്ര​യാ​റി​ൽ കൂ​ടു​ത​ൽ വെ​ള്ളം അ​തി​വേ​ഗം പ​മ്പ്​ ചെ​യ്യാ​ൻ പ​റ്റു​ന്ന മോ​ട്ടോ​ർ​പ​മ്പ് സ്ഥാ​പി​ക്ക​ണ​മെ​ന്നും ഫയർ ഫോഴ്സ് നൽകിയ നിർദേശത്തിൽ ഉണ്ട്. ​

അതേസമയം, ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്റി​ലെ തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍ന്ന് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നയിച്ചിട്ടുണ്ട്. പ്ലാ​ന്റി​ലേ​ക്ക് വ​രു​ക​യും പോ​കു​ക​യും ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍, സ​മ​യം, ഡ്രൈ​വ​റു​ടെ പേ​ര്, ഫോ​ണ്‍ ന​മ്പ​ര്‍, ലൈ​സ​ന്‍സ് ന​മ്പ​ര്‍ എ​ന്നി​വ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടുത്തും. തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍ന്ന് രൂ​പ​വ​ത്​​ക​രി​ച്ച എം​പ​വേ​ഡ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഈ തീരുമാനം ഉണ്ടായത്. പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ല്‍ സെ​ക്യൂ​രി​റ്റി കാ​ബി​ൻ സ​ജ്ജീ​ക​രി​ക്ക​ണം. കോ​ര്‍പ​റേ​ഷ​നാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​നു​ള്ള ചു​മ​ത​ല. പ്ലാ​ന്റി​ന്റെ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ല്‍ സി.​സി ടി.​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക​യും കേ​ന്ദ്രീ​കൃ​ത ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍നി​ന്ന് അ​ഗ്‌​നി​ബാ​ധ ഉ​ണ്ടാ​കു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യ​ണം. അ​ഗ്‌​നി​ബാ​ധ അ​ണ​ക്കാ​ൻ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ മാ​ലി​ന്യ പ്ലാ​ന്റി​ല്‍ സൂ​ക്ഷി​ക്ക​ണം.