വിമാനം കേടായി, ജി 20 കഴിഞ്ഞിട്ടും തിരിച്ചു പോകാൻ സാധിക്കാതെ കനേഡിയൻ പ്രധാനമന്ത്രി

ജി 20 കഴിഞ്ഞ് കാനഡയിലേക്ക് പോകാൻ ആകാതെ കനേഡിയൻ പ്രധാനമന്ത്രിയും സംഘവും. അവർ വന്ന കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനം കേടായി . പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കനേഡിയൻ പ്രതിനിധി സംഘവും തന്റെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ന്യൂഡൽഹിയിൽ കുടുങ്ങി. കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവർത്തനം, ഇന്ത്യൻ നയതത്ര ഓഫീസുകൾക്കെതിരായ ആക്രമണം, ക്ഷേത്രങ്ങൾ തകർത്തത് എന്നിവയ്ക്ക് ഇന്ത്യൻ സർക്കാരിൽ നിന്നും മോദിയിൽ നിന്നും രൂക്ഷ വിമർശനം കേട്ട കനേഡിയൻ പ്രധാനമന്ത്രി ഞായറാഴ്ച്ച മടങ്ങാൻ റെഡിയായപ്പോഴാണ്‌ സ്വന്തം വിമാനം തകരാറിലാകുന്നത്.

ഇന്ത്യൻ ഗവൺമെന്റിന്റെ വിമർശനത്തിനു ശേഷം മറ്റക്കയാത്രയും അശുഭകരമായിരിക്കുകയാണ്‌ കാനഡാ രാജ്യത്തിന്റെ ഭരണാധികാരികൾക്ക്. ജി 20 നേതാക്കളുടെ ഉച്ചകോടിക്ക് കാനഡയിൽ നിന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സർക്കാർ ജീവനക്കാരും പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യുന്ന മാധ്യമപ്രവർത്തകരും വന്ന കൂറ്റൻ ജെറ്റ് വിമാനം ആണ്‌ കേടായത്.എപ്പോൾ, ഇനി എപ്പോൾ എങ്ങിനെ ഇന്ത്യ വിടാൻ ഇവർക്ക് കഴിയുമെന്ന് വ്യക്തമല്ല. “ഈ നയതന്ത്ര വിമാനത്തിന്റെ പ്രശ്‌നങ്ങൾ ഒറ്റരാത്രികൊണ്ട് പരിഹരിക്കാവുന്നതല്ല എന്നും ദില്ലി വിമാനത്താവളവുമായി ബന്ധപ്പെട്ട് അറിയുന്നു. ഇതര ക്രമീകരണങ്ങൾ ഉണ്ടാകുന്നത് വരെ ഞങ്ങളുടെ പ്രതിനിധികൾ ഇന്ത്യയിൽ തന്നെ തങ്ങുന്നതായിരിക്കും എന്നും തല്ക്കാലം പകരം വിമാനം അയക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കാനഡ സർക്കാർ അറിയിച്ചു.

താനും സംഘവും ഇന്ത്യയിൽ തന്നെ തങ്ങും എന്ന് കാനഡ പ്രധാനമന്ത്രി തന്റെ ഓഫീസ് മുഖേനയുള്ള പ്രസ്ഥാവനയിലും പറഞ്ഞു.നേരത്തെ, സിഖ് വിഘടനവാദ ഗ്രൂപ്പുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ അനുമതി നൽകിയതിന് കാനഡയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനം ഉന്നയിച്ചിരുന്നു. കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി ശക്തമായ ആശങ്കകൾ അറിയിച്ചു, ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണത്തിന് ശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.കാനഡ പ്രവാസി സിഖുകാരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്, അവിടെ തീവ്രവാദം കൂണുപോലെ മുളച്ചുപൊന്തുകയും കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളിൽ ഇടം നേടുകയും ചെയ്തു. കാനഡയിലെ തീവ്രവാദ സഘടനകൾ അവിടെ ഇരുന്ന് ഇന്ത്യയിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു.

നരേന്ദ്ര മോദി കാനഡയിലെ ഖലിസ്ഥാനികൾ ഇന്ത്യക്കെതിരെ നടത്തിയ അതിക്രമങ്ങൾ അക്കമിട്ട് നിരത്തിയിരുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ അക്രമം അഴിച്ചുവിടുകയും നയതന്ത്ര സ്ഥാപനങ്ങൾക്ക് നാശമുണ്ടാക്കുകയും ഇന്ത്യൻ സമൂഹത്തെയും അവരുടെ ആരാധനാലയങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ട്രൂഡോയെ അറിയിച്ചു, ഇന്ത്യയുടെ കാനഡയിൽ പ്രവർത്തിക്കുന്ന നയതന്ത്ര ഓഫീസ് ആക്രമിച്ചു എന്ന് പറഞ്ഞാൽ അത്തരം കുറ്റകൃത്യങ്ങളിൽ നിന്നും ഇന്ത്യ എന്താണ്‌ മനസിലാക്കേണ്ടത്? കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിച്ചു. ഇന്ത്യക്കെതിരെ ഭീകര മുദ്രാവാക്യവും ഇന്ത്യക്കെതിരെ യുദ്ധം ആഹ്വാനം നടത്തുന്ന ചുമരെഴുത്തും ലഘുലേഖകളും കാനഡയിൽ ഉണ്ടായി. ഇത് എങ്ങിനെ വയ്ച്ച് പൊറുപ്പിക്കാനാകും എന്നും കാനഡ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി നരേന്ദ്ര മോദി ചോദിക്കുകയും ചെയ്തിരുന്നു

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പിരിമുറുക്കത്തിലാണ്, ട്രൂഡോയും പ്രധാനമന്ത്രി മോദിയും ഉച്ചകോടിയിൽ ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. മോദി കാനഡ പ്രധാനമന്ത്രിയിൽ നിന്നും മനപൂർവ്വം അകലം സൂക്ഷിച്ചതും ശ്രദ്ധേയമായി. ഇതെല്ലാം കാനഡ സ്വയം വരുത്തിവയ്ച്ച വിനകളായിരുന്നു. കാനഡയിൽ ഇന്ത്യക്കെതിരെ ഉയരുന്ന കൈകൾ ഇല്ലാതാക്കാൻ അവിടുത്തേ സർക്കാരിനു സാധിക്കാതെ വന്നതിന്റെ നാണക്കേട് ജി 20ക്ക് വന്നപ്പോൾ അനുഭവിക്കുകയായിരുന്നു ആ രാജ്യം.

എന്തായാലും അശുഭകരമായി ഒടുവിൽ ദില്ലിയിൽ കാനദ പ്രധാനമന്ത്രിയുടേയും സംഘത്തിന്റെയും വിമാനവും കേടായിരിക്കുകയാണ്‌. വിമാനം പകരം വരില്ലെന്ന് അറിയിപ്പ് വന്നതോടെ വിമാനത്തിന്റെ അറ്റകുറ്റ പണികൾ നടക്കുകയാണ്‌. കൂടുതൽ സാങ്കേതിക തകരാർ ഉണ്ട് എന്ന് കണ്ടെത്തിയാൽ കാനഡയിൽ നിന്നും സാങ്കേതിക വിദഗ്ദർ മറ്റ് വിമാനത്തിൽ എത്തിയേക്കും