അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിനാൽ രോഗി മരിച്ച സംഭവം അന്വേഷിക്കും.

തിരുവനന്തപുരം/ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിനാൾ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ശസ്ത്രക്രിയ വൈകിയതെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മന്ത്രി വീണാ ജോര്‍ജ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യ.

സംഭവം സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍ക്കുകയാ യിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ആശുപത്രിയുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ ഭാഷ്യം. രോഗിയുടെ നില ഗുരുതരമായിരുന്നു. രോഗി വീട്ടില്‍ നിന്നും വരികയായിരുന്നു. ഇതിനാലാണ് കാലതാമസം ഉണ്ടായത്. എട്ടുമണിയോടെ തന്നെ ശസ്ത്രക്രിയ ആരംഭിച്ചു. ഡോക്ടർമാർ പറഞ്ഞിരിക്കുന്നു. കൊച്ചിയില്‍ നിന്ന് വൃക്ക പറഞ്ഞ സമയത്തിന് മുൻപ് എത്തിച്ചിരുന്നെങ്കിലും, ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയത് മൂലം വൃക്ക മാറ്റിവച്ച രോഗി മരിച്ചു എന്നാണു പരാതി ഉണ്ടായിരിക്കുന്നത്. 54കാരനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്.

സംസ്ഥാന സര്‍ക്കാര്‍ വഴി നടത്തി വരുന്ന മരണാനന്തര അവയവദാനത്തിലൂടെ ലഭിച്ച വൃക്ക എറണാകുളത്തെ സ്വകാര്യ ആശൂപത്രിയില്‍ നിന്ന് അഞ്ചരയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്ക് നല്‍കുന്നതിനായാണ് വൃക്ക കൃത്യസമയത്ത് മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നത്. എന്നാൽ ശാസ്ത്രക്രിയ നടക്കുന്നത് നാലര മണിക്കൂറിനു ശേഷമായിരുന്നു.

രോഗിയെ കൃത്യസമയത്ത് തയ്യാറാക്കുന്നതിനും സമയത്ത് ശസ്ത്രക്രിയ നടത്തുന്നതിനും വൈകിയതിനെ തുടർന്ന് രോഗി മരണപെട്ടു എന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. കൊച്ചിയില്‍ നിന്നും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതാണ് അവയവം തിരുവനന്തപുരത്ത് എത്തിക്കുന്നത്. എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് ആരോപണം. ഇക്കാര്യത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദേശാനുസരണം പ്രാഥമിക അന്വേഷണം നടത്തി വരുന്നുണ്ട്.